'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!
'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വിവാദം തീരുന്നില്ല. പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജിനെ ഉന്നം വെച്ചുള്ള കാര്യങ്ങളാണ് നിഷ തന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇതോടെ വാര്‍ത്തകള്‍ നിഷേധിച്ച് പിസി ജോര്‍ജ്ജ് രംഗത്തെത്തി. തന്റെ മകന് ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ മാണിയും ജോസ് കെ മാണിയും ഭാര്യയും ചേര്‍ന്ന് കളിക്കുന്ന നാടകമാണിതെന്നായിരുന്നു ജോര്‍ജ്ജിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ ഷോണിന്റെ ഭാര്യ പാര്‍വ്വതി ഷോണും നിഷയ്ക്കെതിരെ ഫേസ്ബുക്കിലൂടെ പോസറ്റിട്ട് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ വിവാദത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഷോണ്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.

വിവാദങ്ങളുടെ തുടക്കം
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പ്രവര്ത്തകന് ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നിഷ പറഞ്ഞത്. തന്റെ ഭര്‍ത്താവിന്റേയും അച്ഛന്റേയും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് അയാള്‍ എന്ന് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അയാളുടെ പേര് നിഷ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം ആ രാഷ്ട്രീയക്കാരന് അയാളുടെ ഭാര്യാ പിതാവിന് അപകടം സംഭവിച്ച വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോകവേയായിരുന്നു തനിക്കെതിരെ ആക്രമം അഴിച്ചുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതോടെയാണ് പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജാണ് സംഭവത്തിന് പിന്നിലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.

പേര് പറഞ്ഞേ തീരു
രാഷ്ട്രീയ നേതാവ് ആരെന്ന് തനിക്ക് അറിയാമെന്നാണ് നിഷ തന്റെ പുസ്തകത്തില്‍ പറയുന്നത്. അതേസമയം വിവാദമായതോടെ അത് ആരാണെന്ന് താന്‍ വ്യക്തമാക്കില്ലെന്നും വിവാദത്തിന് താത്പര്യമില്ലെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ തന്നെ ഉദ്ദേശിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തി പിന്നീട് വിവാദത്തിന് ഇല്ലെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ഒന്നുകില്‍ അവര്‍ പീഡിപ്പിച്ച ആളുടെ പേര് പറയണം. അല്ലേങ്കില് താന്‍ അല്ല അതെന്ന് വ്യക്തമാക്കണം. അവരുടെ പരാമര്‍ശം വന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിതെ കടുത്ത ആക്രമണങ്ങളാണ് നടക്കുന്നതെന്നും ഷോണ്‍ വ്യക്തമാക്കി.

നിയമ പോരാട്ടം തന്നെ
പീഡിപ്പിച്ചത് ആരാണെന്ന് വ്യക്തമാക്കാതിരിക്കുകയും അതേ സ്ഥാനത്ത് ഞാന്‍ ആണെന്ന രീതിയില്‍ വിവാദം പടച്ചുവിടുകയും ചെയ്ത് സാഹചര്യത്തില്‍ നിഷ ജോസിനെതിരെ നിയമപോരാട്ടം നടത്തും. മീ റ്റൂ എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉന്നയിക്കരുത്. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും മാന്യമായ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഷോണ്‍ പറഞ്ഞു. വിവാദം വന്നതോടെ നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു സ്ത്രീപീഡകനായി ചിത്രീകരിക്കപ്പെടുക എന്നുള്ളത് വളരെ മോശമായിട്ടുള്ള കാരണമാണ്. എന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെന്നും ഷോണ്‍ പറഞ്ഞു.

സരിത പോലും
സരിത പോലും സോളാര്‍ കേസില്‍ കൃത്യം രേഖകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ അങ്ങനെ ഒരു തെളിവുകളും ഇല്ലാതെ വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന് വ്യക്തമാകുന്നില്ല. ഒരു പക്ഷേ രാഷ്ട്രീയ പ്രവേശനമോ പുസ്തകവില്പനയോ ആയിരുന്നിരിക്കണം അവരുടെ ലക്ഷ്യമെന്നും ഷോണ്‍ ആരോപിച്ചു. ആരാണ് പീഡിപ്പിച്ചത് എന്ന് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍ അത് ഷോണ്‍ ജോര്‍ജ്ജ് അല്ലെന്ന് അവര്‍ വ്യക്തമാക്കിയേ മതിയാകൂവെന്നും ഷോണ്‍ വ്യക്തമാക്കി.

ഡിജിപിക്ക് പരാതി
സംഭവത്തില്‍ ഷോണ്‍ ജോര്‍ജ്ജ് നിഷയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജിഷയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ഷോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപിക്കുംകോട്ടയം എസ്പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാദ വെളിപ്പെടുത്തലിലെ വ്യക്തി താനാണോയെന്ന് തുറന്ന് പറയണമെന്നാണ് ഷോണിന്റെ ആവശ്യം. അതേസമയം താന്‍ ട്രെയിന്‍ യാത്ര നടത്തിയ കാര്യം ഷോണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ അന്ന് തനിക്കൊപ്പം മൂന്ന് സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നെന്നും ഷോണ്‍ പറഞ്ഞു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications