'ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും
എം.എ. ബേബി ഡോ. ഡി. ബാബു പോളിനു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച 'ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നവംബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കവടിയാറിലുള്ള ഹോട്ടല്‍ വിന്‍സര്‍ രാജധാനിയില്‍ വെച്ചു നടക്കും.
എം.എ. ബേബി ഡോ. ഡി. ബാബു പോളിനു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എസ് ഹനീഫ റാവുത്തര്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. ഡോ. കെ.ജി വിജയലക്ഷ്മി സ്വാഗതം ആശംസിക്കുന്ന പ്രകാശന ചടങ്ങില്‍ പ്രിയദാസ് മംഗലത്ത്, ഡോ. തന്വി, ജോണ്‍ മുണ്ടക്കയം, ജോജോ, പ്രൊഫ. എം. ചന്ദ്രബാബു, പ്രിയന്‍ സി. ഉമ്മന്‍, അനോജ് കുമാര്‍, പി.ടി. യോഹന്നാന്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, ഡോ. കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിക്കും.












Click it and Unblock the Notifications