പന്നിവേട്ടക്കിടെ വെടിയേറ്റു: മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ചട്ടിപ്പറമ്പ് സ്വദേശിയായ സാനു എന്ന ഇർഷാദാണ് സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. കട്ടുപന്നിയെ വെടിവെച്ച് പിടിക്കാന്‍ പോയപ്പോഴാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇർഷാദിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications