കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലിനെ പോലുള്ള കായികതാരങ്ങള്‍ക്ക് കൈത്താങ്ങാകന്‍ സാധിച്ചു എന്നത് വലിയ സന്തോഷം; ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ല്‍ സംസ്ഥാന എയര്‍റൈഫില്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഷൂട്ടിങ് താരം അഖില്‍ എസ്. സാം കായിക വകുപ്പ് മന്ത്രി ഇപി ജയരാജനെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. ശാരീരിക പരിമിതികള്‍ക്കിടയിലും ഷൂട്ടിങ്ങില്‍ മുന്നേറുന്നതിനായി സ്‌പോര്‍ട്‌സ് വീല്‍ചെയര്‍ വാങ്ങാന്‍ അഖിലിന് കായിക വകുപ്പ് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിലുള്ള സന്തോഷവും നന്ദിയും അഖില്‍ നേരിട്ടെത്തി അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന പ്രഥമ ദേശീയ പാരാഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ പങ്കെടുത്താണ് അഖില്‍ എത്തിയത്.

ഫെബ്രുവരിയില്‍ നടന്ന സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് അഖില്‍ യോഗ്യത നേടിയിട്ടുണ്ട്. ഇത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. 2016ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് അഖിലിന്റെ ജീവിതം തന്നെ മാറ്റിമറിച്ച് ബൈക്ക് അപകടം ഉണ്ടാകുന്നത്. മാനസികമായും തകര്‍ന്ന ഘട്ടത്തില്‍ ഷൂട്ടിങ്ങില്‍ പുതിയ സ്വപ്‌നങ്ങള്‍ അഖില്‍ നെയ്യുകയായിരുന്നു. കടുത്ത നിരാശ ബാധിച്ച് ജീവിതം പ്രതിസന്ധിയിലായിപ്പോയേക്കാവുന്ന ദിനങ്ങളിലാണ് ആത്മവിശ്വാസത്തോടെ ജീവിതത്തിന് പുതിയ നിറം നല്‍കാന്‍ അഖിലിനായതെന്നും മന്ത്രി പറഞ്ഞു.

 epjayarjan

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

പുതുതലമുറയ്ക്ക് സ്വന്തം ജീവിതത്തിലൂടെ അതിജീവനപാഠം പകരുകയാണ് ഈ മിടുക്കന്‍. കായിക വകുപ്പ് നല്‍കിയ തുക ഉപയോഗിച്ച് സ്‌പോര്‍ട്‌സ് വീല്‍ചെയര്‍ വാങ്ങുന്നതോടെ ഷൂട്ടിങ്ങില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അഖിലിനാകും. അഖിലിനെ പോലുള്ള കായികതാരങ്ങള്‍ക്ക് കൈത്താങ്ങാകന്‍ കായിക വകുപ്പിന് സാധിച്ചു എന്നതില്‍ അതിയായ സന്തോഷം. അഖില്‍ എസ്. സാമിന് ജീവിതത്തിലും ഷൂട്ടിങ് റേഞ്ചിലും കൂടുതല്‍ വിജയം കൈവരിക്കാനാവട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
Shooter Akhil S. Sam met Sports Minister EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X