കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ലഹരി ഒഴുകുന്നു; കഞ്ചാവും ന്യുജെന്‍ ലഹരി വസ്തുക്കളും സുലഭം!

ആറു മാസത്തിനിടെ കൊച്ചിയില്‍ പിടിയിലായതു സിനിമാ, സീരിയല്‍ രംഗത്ത് ലഹരിക്കടത്ത് നടത്തുന്ന രണ്ട് സംഘങ്ങള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായി കൊച്ചിയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ലഹരി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം പൊലീസിന് തലവേദനകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊച്ചിയിലും പരിസരത്തുമെത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി സാധനങ്ങളില്‍ നല്ലൊരു ശതമാനവും വിതരണം ചെയ്യപ്പെടുന്നതു സിനിമാ, സീരിയല്‍ ലൊക്കേഷനുകളില്‍. ഇതിനു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും വന്‍ സ്രാവുകളെ പിടികൂടാന്‍ സാധിക്കാതെ അന്വേഷണ സംഘങ്ങള്‍ വലയുന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരി സാധനങ്ങള്‍ നല്‍കുന്ന രണ്ടു സംഘങ്ങള്‍ ഷാഡോ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ നവംബറില്‍ സിനിമാ, സീരിയല്‍ ലൊക്കേഷനുകളില്‍ വിതരണത്തിനു കൊണ്ടു വന്ന ഏഴ് കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ കണ്ടെയ്‌നര്‍ റോഡില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളില്‍ ഒരാളായ വയനാട് കല്‍പ്പറ്റ സ്വദേശി അനസ് എറണാകുളം നോര്‍ത്ത് റെയ്ല്‍വെ സ്റ്റേഷന് സമീപം നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണു ലൊക്കേഷനുകളില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് മാത്രമാണ് ഇവര്‍ കഞ്ചാവ് നല്‍കിയിരുന്നത്.

Drugs

ഇതേ സംഘത്തില്‍ പെട്ട എയ്‌റോനോട്ടിക് എന്‍ജിനീയറായ യുവാവിനെ രണ്ടര കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസിന് കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. രവിപുരത്ത് ചിത്രീകരണം നടന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കോഷനില്‍ ഹിന്ദി താരങ്ങള്‍ക്കുള്‍പ്പെടെ ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നു. നേരത്തെ, സിനിമാ ഫീല്‍ഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച പരിചയത്തിലാണു ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു ലഹരി വിതരണം തുടങ്ങിയത്.

കഴിഞ്ഞ ദിവസം തൈക്കൂടം കനാല്‍ റോഡിന് സമീപത്തെ വാടകവീട്ടില്‍ നിന്നു ന്യുജെന്‍ ലഹരിമരുന്നുകളുമായി അറസ്റ്റിലായ മുഹമ്മദ് ബിലാലും ഗ്രീഷ്മയും സിനിമാ, സീരിയല്‍ രംഗത്തുള്ളവര്‍ക്കാണു സാധനങ്ങള്‍ നല്‍കിയിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണില്‍ സിനിമാ, സീരിയല്‍ രംഗത്തെയും കൊച്ചിയിലെ ബിസിനസുകാരുടെയും നമ്പരുകളുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക്, പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗിച്ചതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചത് ആറു മാസത്തിനിടെയാണ്.

രണ്ടു കൊല്ലം മുമ്പു കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ നടന്ന നിശാകാല പാര്‍ട്ടിക്കിടെ ലഹരി വസ്തുക്കളുമായി സിനിമാ താരം പിടിയിലായതോടെയാണു ലഹിരമാഫിയയും സിനിമാ രംഗത്തുള്ളവരും തമ്മിലുള്ള ബന്ധം പുറത്തായത്. രാത്രികാല പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇതേത്തുടര്‍ന്നാണ്. മിക്ക ഷൂട്ടിങ് ലൊക്കേഷനുകളിലും അണിയറ പ്രവര്‍ത്തകര്‍ മുഖേനെയാണു ലഹരി സാധനങ്ങള്‍ എത്തുന്നത്. താരങ്ങള്‍ക്ക് നല്‍കുന്നതും ഇവരാണ്.ഇത്തരം സംഘങ്ങള്‍ക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു പൊലീസ് പറയുന്നു.

English summary
Shooting locations are becoming drug hubs says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X