കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ആദിവാസികള്‍ രംഗത്ത്!! നിന്ന് പ്രതിഷേധിക്കും!

നിയമം നടപ്പിലാകാതെ കൈയ്യേറ്റം തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് സമരം.

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി:ഇടുക്കിയിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ആദിവാസികള്‍ രംഗത്ത്. ആദിവാസികളുടെ വനാവകാശം സംരക്ഷിക്കുക, ഭൂമി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ കളക്ടറേറ്റിനു മുന്നില്‍ നില്‍പ്പ് സമരം നടത്താനാണ് തീരുമാനം. ആദിവാസി ഗോത്ര മഹാസഭയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വനഭൂമിയിലുള്ള ആദിവാസികളുടെ പാരമ്പര്യ അവകാശം 2006ല്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ നിയമം നടപ്പിലാകാതെ കൈയ്യേറ്റം തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് സമരം.

munnar

അതേസമയം മാധ്യമങ്ങള്‍ മൂന്നാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കടകള്‍ അടച്ചിട്ട് സമരത്തിന് ജനകീയ സമര സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം.

മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.മുന്നാറില്‍ കൈയ്യേറ്റം വ്യാപകമാകുന്നുണ്ടെന്ന് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ടെന്നും ഇത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

ഇടുക്കിയിലെ പലയിടത്തും കൈയ്യേറ്റങ്ങളുണ്ടെന്നും എന്നാല്‍ മൂന്നാറിനെ മാ്ര്രതമാണ് മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. മത രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാര്‍ കൈയ്യേറ്റ വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടിയിരിക്കുകയാണ്. കൈയ്യേറ്റം വ്യാപകമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കുമെന്നാണ് ഇടുക്കി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ട റാം പറയുന്നത്. സബ് കളക്ടര്‍ക്കെതിരെയും പ്രതിഷേധം തശക്തമാണ്.

English summary
shop close in munnar on monday, protest against media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X