കപ്പയും മീനും കൊതിച്ച് കടയിലെത്തി ,തല്ലേറ്റ് മടങ്ങി, ഒടുവില്‍ ഉടമയെ വെട്ടി പകവീട്ടി
പാമ്പാടി: കപ്പയുടേയും മീനിന്റേയും വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കടയുടമയ്ക്ക് വെട്ടേറ്റു. വെള്ളൂര്‍ ഏഴാം മൈലില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഏഴാംമൈല്‍ ജംഗ്ഷനില്‍ കപ്പയും മീനും വില്‍ക്കുന്ന കാട്ടാംകുന്ന് കുന്നുംപുറത്ത് ജയനാണ് (48) വെട്ടേറ്റത്.
കടയില്‍ കപ്പയും മീനും വാങ്ങാനെത്തിയ ഷാജി എന്നയാളാണ് ജയനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ജയന്റെ കടയില്‍ കപ്പയും മീനും വാങ്ങാന്‍ ഷാജി എത്തിയത്. വിലയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജയന്‍ ഷാജിയെ കടയില്‍ നിന്നും ഇറക്കി വിടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു.

ഇതില്‍ മനംനൊന്ത ഷാജി കഴിഞ്ഞ ദിവസം രാവിലെ വെട്ടുകത്തിയുമായി വീട്ടില്‍ നിന്നിറങ്ങി. വെള്ളൂര്‍ ജെടിഎസിന് സമീപമെത്തിയപ്പോള്‍ ജയനെ കണ്ടു. ഷാജി വെട്ടിയപ്പോള്‍ തടയാന്‍ ശ്രമിച്ച ജയന്റെ രണ്ട് വിരലുകള്‍ അറ്റുപോയി. പരിക്കേറ്റ ജയനെ ആദ്യം പാമ്പാടി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാജിയെ പാമ്പാടി എസ്‌ഐ, കെഎല്‍ സജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications