Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ല!! ചൊവ്വാഴ്ച കടയടപ്പ് സമരം!!

സമരം പിൻവലിക്കുന്നതിന് വേണ്ടിയായിരുന്നു ധനമന്ത്രി വ്യാപാരി വ്യവസായി ഏകോപന സമിതിയിമായി ചർച്ച നടത്തിയത്.

ആലപ്പുഴ: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായ ഏകോപന സമിതി നടത്തിയ ചർച്ച പരാജയം. ഇതോടെ വ്യാപാരികൾ ചൊവ്വാഴ്ച നടത്താനിരുന്ന കടയടപ്പ് സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായി.

സമരം പിൻവലിക്കുന്നതിന് വേണ്ടിയായിരുന്നു ധനമന്ത്രി വ്യാപാരി വ്യവസായി ഏകോപന സമിതിയിമായി ചർച്ച നടത്തിയത്. എന്നാൽ സമരം പിൻവലിക്കാനുള്ള നിർദേശങ്ങളൊന്നും തന്നെ ചർച്ചയിൽ ഉയർന്നുവന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

harthal

കേരളത്തിൽ ജിഎസ്ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിർത്തി വയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ആവശ്യപ്പെട്ടു.

സർക്കാർ നിശ്ചയിച്ച പ്രകാരം കോഴിയിറച്ചി വിൽക്കാനാകില്ലെന്ന് പ്രഖ്യാപിച്ച കോഴി വ്യാപാരികൾ ജൂലായ് 10 തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യും. കോഴിവില ഏകീകരിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ കോഴി വ്യാപാരികൾ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+