കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളുകളും കടകളും അടച്ചിടേണ്ട.... ജനങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി, നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡിന്റെ പേരില്‍ ഷോപ്പിംഗ്മാളുകളും കടകളും അടച്ചിടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധന ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചില പ്രദേശങ്ങളില്‍ ബസുക്കള്‍ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വീസ് സാധാരണ നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് വ്യാപാര സ്ഥാപനവും പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ എടുക്കണം. ഒന്നും അടച്ചിടരുത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിലര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

അതേസമയം കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സ്രവ പരിശോധനാ പലം നെഗറ്റീവ്. ഇനി ഒരു സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അത് കൂടി നെഗറ്റീവാണെങ്കില്‍ ഇയാള്‍ കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാകും. ഇയാളുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുമായി ഏറ്റവും അടുത്തിടപഴകിയത് ഭാര്യയും അമ്മയുമാണ്. മകന്റെ പരിശോധനാ ഫലം നാളെ വരും. ഇതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്.

കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 27ന് ദില്ലിയിലെത്തിയ ഇയാള്‍ മാര്‍ച്ച് 11വരെ ഡിജെ പാര്‍ട്ടിയിലും ക്ഷേത്ര ഉത്സവങ്ങളിലുമടക്കം പങ്കെടുത്തിരുന്നതായി കണ്ടെത്തി. ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യുകെ 897 വിസ്താര വിമാനത്തിലാണ് ഇയാള്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ഈ വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. രോഗലക്ഷണം ഉണ്ടായാല്‍ ഉടന്‍ ദിശയില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.

ഫെബ്രുവരി 27ന് രാവിലെ 10.30ന് ഇയാള്‍ക്ക് ടാക്‌സിയില്‍ വര്‍ക്കലയിലേക്ക് പോയി. പിന്നീട് പാലന്‍ ബീച്ച് റിസോര്‍ട്ടിലെത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹയാത്രികന്‍ വര്‍ക്കല ക്ലിഫിലെ മണി എക്‌സ്‌ചേഞ്ച് സെന്ററിലും ഡാര്‍ജിലിംഗ് കഫേയിലും എത്തി. എല്ലാ ദിവസവും രാവിലെ സുപ്രഭാതം റെസ്റ്റോറന്റില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 12വരെ വര്‍ക്കല അബ്ബ റെസ്റ്റോറന്‍രില്‍ വെച്ചാണ് ഇവര്‍ ഉച്ചഭക്ഷണം കഴിച്ചത്. ഇയാള്‍ സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റര്‍ ആര്‍ട്ട് ഷോപ്പ് പലതവണ സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 29നാണ് ഓഫ് ബീറ്റ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്.

പത്തനംതിട്ടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരിച്ചെത്തിയത് 726 പേരാണ്. ഇറ്റലിയില്‍ നിന്നുള്ള 17 പേര്‍ അടക്കമുള്ളതാണ് ഇത്. കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മൊത്തം 29 പേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണുള്ളത്. പത്തനംതിട്ടയില്‍ 1250 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്ന് ജില്ലയിലേക്ക് തിരിച്ചെത്തിയ 726 പേരെയും വീടുകളില്‍ നിരീക്ഷണത്തിന് വെച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് അഞ്ച് പേരും ജര്‍മനിയില്‍ നിന്ന് ഏഴ് പേരും തിരികെയെത്തിയിട്ടുണ്ട്.

English summary
shopping mall's and shops dont close says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X