Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് എഎം ആരിഫ് എംപി

ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കടകൾ തുറക്കാൻ സാധിക്കാത്തതിനാൽ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാൽ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകൾ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.

രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നത്. ദീർഘനാളായി കടകൾ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് എംപി കത്തിൽ ആവശ്യപ്പെട്ടത്.

amarif1-1516598363-1

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കടകൾ തുറക്കാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവുകൾ നൽകാനാവില്ലെന്ന നിലപാടാണ് സർക്കാരിന്റേത്.

വ്യാപാരികളുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മൾ ഇനിയും കൈവരിച്ചിട്ടില്ലെന്നാണ് ഇന്നലെ വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+