ഹര്‍ത്താലിന് കടകള്‍ തുറക്കും... സഹകരിക്കില്ലെന്ന് വ്യാപാരികള്‍
രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍
Recommended Video

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ഹോട്ടല്‍ അടക്കമുള്ള കടകള്‍ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസറുദ്ദീന്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കൊള്ള വിലയ്ക്കും ജിഎസ്ടിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ജിഎസ്ടി നിലവില്‍ വന്നതിനു ശേഷമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഹര്‍ത്താല്‍ പ്രഖ്യാപന വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 13നാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങളെ ഹര്‍ത്താല്‍ ബാധിക്കുമെന്നു വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു 16ലേക്കു മാറ്റുകയായിരുന്നു.












Click it and Unblock the Notifications