ദിലീപിനോപ്പം തന്നെയെന്ന് ഓർമ്മിപ്പിച്ച് ഷോൺ ജോർജ്ജ്;മഞ്ജു-ശ്രീകുമാര്‍ വിവാദത്തില്‍ റീപോസ്റ്റ്
നടി മഞ്ജു വാര്യർ സംവിധായകൻ ശ്രകുമാർ മേനോനെതിരെ പരാതി നൽകിയ സംഭവത്തിൽ ഫേസ്ബുക്കിൽ പഴയ പോസ്റ്റ് വീണ്ടും റിപോസ്റ്റ് ചെയ്ത് ഷോൺ ജോർജ്. ദിലീപ് കേസിൽ പഴയ വാക്കുകൾ ഒന്നു കൂടി ഓർമ്മിപ്പിക്കുകയാണ് ഷോൺ ജോൺ. ഇത് ഞാൻ പറഞ്ഞതല്ലേ എന്ന അടിക്കുറിപ്പോടെയാണ് ദിലീപ് വിഷയത്തിലെ അദ്ദേഹത്തിന്റെ പഴയ വീഡിയോ വീണ്ടും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
ദിലീപിനെ സംവിധായകൻ ശ്രീകുമാർ മേനോൻ കേസിൽ കുടുക്കുകയായിരുന്നുവെന്നായിരുന്നു ഷോണിന്റെ ആരോപണം. ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം എന്ന സിനിമയെന്നും ഷോൺ ജോർജ് ആരോപിച്ചു. 2018 ഒക്ടോബർ പതിനൊന്നിന് പോസ്റ്റ് ചെയ്ത വീഡിയോ ആണ് വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. ഷോൺ ജോർജിന്റെ പിതാവ് പിസി ജോർജും ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

ദിലീപ് എങ്ങിനെ കുടുങ്ങി?
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങിനെ കുടുങ്ങി എന്ന സത്യം ഉനി പുറത്ത് വരും എന്ന അടിക്കുറിപ്പോടെയായിരുന്നു ഷോൺ ജോർജ് അന്ന് വീഡിയോ പങ്കുവെച്ചിരുന്നത്. സീരിയൽ നടൻ ആദിത്യൻ ജയനും മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മോനോനെതിരെ പരാതി കൊടുത്ത വിഷയത്തിൽ പ്രതികരിച്ചിരുന്നു. എപ്പോഴും ദിലീപേട്ടനൊപ്പം എന്ന് പറഞ്ഞാണ് ആദിത്യൻ ജയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് തനി തറ
നടി മഞ്ജു വാര്യര്‍ക്കെതിരെ രംഗത്തെത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു. മഞ്ജുവിന് രണ്ടാമതും ജീവിതം ഉണ്ടാക്കിക്കൊടുത്തത് താനാണെന്നും അതിന്റെ നന്ദി മഞ്ജു കാണിച്ചില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് തനി തറയാണെന്നും ആ പോസ്റ്റ് വായിക്കുന്ന ഏതൊരു മലയാളിക്കും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് ശുദ്ധനുണയാണെന്നും അസംബന്ധമാണെന്നും മനസിലാകുമെന്നും ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.
Recommended Video

അന്തസില്ലായ്മ ബോധ്യപ്പെട്ടതുകൊണ്ട്
വലിയ വലിയ പരസ്യങ്ങള്‍ ചെയ്ത, അമിതാബ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്‌ക്കാരമില്ലാതെ, മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ നിങ്ങളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം അവര്‍ നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ച് പോയത് എന്ന് ഏത് ബുദ്ധിയുളളവനും അത് വായിച്ചാല്‍ മനസിലാവുംമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
വെറും ദുരന്തം...
ശ്രീമാന്‍ ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി, എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങള്‍ അവരെ? ഇങ്ങനെയൊക്കെ എഴുതുന്ന നിങ്ങളെ എങ്ങനെ സഹിക്കുംമെന്നും അവർ ചോദിച്ചു. ഞാനല്ലേ നിന്നെ അങ്ങനെയാക്കിയത് ഇങ്ങനെ ആക്കിയത്' എന്ന് നിരന്തരം പറയുന്ന ഒരു സുഹൃത്തിനെ?..കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വഴിയേ പോകുന്ന ഒരാളല്ല...
ഏതോ വഴിയേ പോകുന്ന ഒരാളെ പിടിച്ചല്ല നിങ്ങള്‍ പരസ്യത്തില്‍ അഭിനയിപ്പിച്ചത്. കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍, ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ വിട്ടത്. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങള്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചത്. അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തതെന്നും ഭാഗ്യ ലക്ഷ്മി ചോദിച്ചു. ഇക്കണക്കിന് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്? എല്ലാവരും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രതീക്ഷിക്കൊത്ത് നടന്നില്ലെങ്കില്‍ അവരെ ഇങ്ങനെ അപമാനിക്കും അല്ലേ? എന്നും അവർ ശ്രീകുമാർ മേനോനെതിരെ ആഞ്ഞടിച്ചു.


Click it and Unblock the Notifications