കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടത്തി ചികിത്സ നിലച്ചു-ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു

  • By Desk
Google Oneindia Malayalam News

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൂന്ന് ഡോക്ടർമാർ അവധിയിൽ പ്രവേശിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള അഞ്ച് ഡോക്ടർമാരിൽ മൂന്ന് പേരാണ് അവധിയിൽ പ്രവേശിച്ചത്.ഇതോടെ കിടത്തി ചികിത്സയും നിലച്ചു.മെഡിക്കൽ ഓഫീസറും,ഒരു ഡോക്ടറും മാത്രമാണ് ഇപ്പോഴുള്ളത്.മെഡിക്കൽ ഓഫീസർ ഓഫീസ് സംബദ്ധമായ മറ്റു ആവശ്യങ്ങൾക്ക് പുറത്തു പോയാൽ ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുകയുള്ളൂ. ഇയ്യാളും ലീവ് എടുത്താൽ കാര്യങ്ങൾ ഒന്നും നടക്കാത്ത അവസ്ഥയാകും.

നിങ്ങൾ ദിവസവും കുളിക്കുന്നവരാണോ? എങ്കിൽ കുഴപ്പമാണ്... വിദഗ്ധരുടെ അഭിപ്രായം കേൾക്കു, ഞെട്ടും!നിങ്ങൾ ദിവസവും കുളിക്കുന്നവരാണോ? എങ്കിൽ കുഴപ്പമാണ്... വിദഗ്ധരുടെ അഭിപ്രായം കേൾക്കു, ഞെട്ടും!

ദിനം പ്രതി എണ്ണൂറോളം രോഗികളാണ് ചികിത്സയ്ക്കായി ഈ ആതുരാലയത്തിൽ എത്തുന്നത്.ഡോക്ടർമാർ അവധിയിൽ പ്രവേശിച്ചതോടെ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഡിഎംഒ ,ആരോഗ്യ വകുപ്പ് ഡയരക്ടർ എന്നിവർക്ക് പരാതികൾ അയച്ചു.നേരത്തെ ഇതേ പ്രതിസന്ധി മൂലം ഏറെ കാലം

orkatteri

കിടത്തി ചികിത്സ നിലച്ചിരുന്നു.നിരവധി ജനകീയ പ്രക്ഷോഭങ്ങളുടേയും,ബ്ലോക്ക് പ്രണയത്തിന്റെ ഇടപെടലും മൂലമാണ് എൻ ആർ എച്ച് എമ്മിൽ നിന്നും ഡോക്ടർമാരെ നിയമിച്ച് പ്രതിസന്ധിയ്ക്ക് പരിഹാരമാക്കിയത്. ഏറാമല,അഴിയൂർ, ഒഞ്ചിയം, ചോറോട്, എടച്ചേരി പഞ്ചായത്തുകളിലെ നൂറു കണക്കിന് രോഗികളുടെ ആശ്രയമാണ് ഈ ആതുരാലയം.

English summary
Shortage of doctors in hospital affected hospital functionality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X