എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികളും കുടിവെള്ളവും വേണം; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന്...
Recommended Video

Kerala Flood 2018 | മഴക്ക് നേരിയ ശമനം, രക്ഷാപ്രവർത്തനം നടക്കുന്നു | Kerala Floods 2018
കൊച്ചി: എറണാകുളത്ത് വിതരണം ചെയ്യാൻ 50000 ഭക്ഷണപ്പൊതികൾ വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
യുസി കോളേജിന് സമീപത്ത് കടകൾ കുത്തിതുറന്ന് ആളുകൾ ഭക്ഷണമെടുക്കുന്ന സാഹചര്യം വരെയുണ്ടായി. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടന്നവരെയും ഈ ക്യാമ്പുകളിലേക്കാണ് എത്തിക്കുന്നത്.

സഹായിക്കാൻ താൽപര്യമുള്ളവർ ഭക്ഷണപ്പൊതികൾ തയാറാക്കി കൊച്ചി മെട്രോയിലെത്തിക്കണമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വോളണ്ടിയർമാർ ഭക്ഷണം അവിടെ നിന്ന് ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും.
ബന്ധപ്പെടേണ്ട നമ്പരുകൾ:
മൊഹ്സിൻ : 86063 63263 & ഷരഫ്: 9387115115












Click it and Unblock the Notifications