കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ സ്റ്റാമ്പുകള്‍ കിട്ടാനില്ല; തപാല്‍ യുഗം അവസാനിക്കുന്നോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോകം മൊബൈല്‍ ഫോണിലേക്കും ഇന്റര്‍നെറ്റിലേക്കും ഇ മെയലിലേക്കും ഒക്കെ മാറിയിരിക്കുന്നു. കത്തെഴുതുന്ന ഏര്‍പ്പാട് തന്നെ പലരും ഉപേക്ഷിച്ചു തുടങ്ങി. എങ്കിലും പല ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഇപ്പോഴും തപാല്‍ തന്നെയാണ് മാര്‍ഗ്ഗം. എന്നാല്‍ സ്റ്റാന്പും കവറും കിട്ടാതെ വലയുകാണ് ആവശ്യക്കാര്‍ ഇപ്പോള്‍

അഞ്ച് രൂപ സ്റ്റാമ്പുകള്‍ക്കാണ് വലിയ ക്ഷാമം. കേരളത്തിലെ മിക്ക പോസ്റ്റ് ഓഫീസുകളിലും സ്റ്റാമ്പ് കിട്ടാനില്ല. അഞ്ച് രൂപയുടെ തപാല്‍ കവറുകളും എങ്ങും കിട്ടാനില്ലാത്ത സ്ഥിതിയാണ്. അഞ്ച് രൂപ സ്റ്റാമ്പിന് പകരം ഒരു രൂപയുടെ അഞ്ച് സ്റ്റാമ്പുകള്‍ ഒട്ടിച്ചാല്‍ കാര്യം നടക്കും. എന്നാല്‍ തപാല്‍ കവര്‍ ആവശ്യമുള്ളവര്‍ എന്ത് ചെയ്യും.

നാസികിലെ സെക്യൂരിറ്റി പ്രസ്സിലാണ് സ്റ്റാമ്പുകള്‍ അച്ചടിക്കുന്നത്. അവിടെ നിന്ന് അച്ചടിച്ച് കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നാണ് തപാല്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ എന്തുകൊണ്ടാണ് നാസികിലെ പ്രസ്സില്‍ ആവശ്യത്തിന് സ്റ്റാമ്പുകള്‍ അച്ചടിക്കാത്തത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

സ്റ്റാമ്പുകള്‍ ലഭ്യമല്ലാത്തത് ജീവനക്കാരെയാണ് ഒരു തരത്തില്‍ കൂടുതലായി ബാധിക്കുന്നത്. പല തപാല്‍ ഓഫീസുകളിലും ഉപഭോക്താക്കളുമായുള്ള വാക്കുതര്‍ക്കം ഇപ്പോള്‍ പതിവാണെന്നാണ് പറയുന്നത്.

തപാല്‍ സ്റ്റാമ്പുകള്‍ ലഭ്യമല്ലെങ്കിലും പകരം സംവിധാനം ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഹെഡ് പോസ്റ്റ് ഓഫീസുകളിലും ബിസിനസ് ഓഫീസുകളിലും ഫ്രാങ്കിങ് സംവിധാനം നിലവിലുണ്ട്. സ്റ്റാമ്പിന് തുല്യമായ പണമടച്ചാല്‍ ഇവിടെ നിന്ന് നമുക്ക് തപാല്‍ സേവനം ലഭിക്കും. എന്നാല്‍ ഉള്‍നാടുകളിലും ഗ്രാമങ്ങളിലും ഉള്ളവര്‍ക്ക് കത്തയക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കാന്‍ കഴിയില്ല എന്നതും പ്രശ്‌നമാണ്.

Post Box

തപാല്‍ സ്റ്റാമ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ ക്ഷാമം എന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നത്. ഫിലാറ്റലിക്( സ്റ്റാമ്പ് ശേഖരണം) സ്റ്റാമ്പുകള്‍ ഇഷ്ടം പോലെ ലഭ്യമാണെന്നും പറയപ്പെടുന്നു. വ്യക്തികള്‍ക്ക് സ്വന്തം ഫോട്ടോ സ്റ്റാമ്പ് ആക്കി നല്‍കുന്ന മൈ സ്റ്റാമ്പ് പദ്ധതിയും ഇപ്പോള്‍ നിലവിലുണ്ട്.

English summary
Shortage of postage stamps and covers in Kerala.The authorities says that no five rupee stamps and covers supplied from Nashik security press.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X