ക്ലിഫ് ഹൗസില്‍ വെടിപൊട്ടി; ഗുരുതര സുരക്ഷാ വീഴ്ച? അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കില്‍ നിന്ന് ആണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.
ഈ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടിണ്ടേ ഉണ്ടായിരുന്നുള്ളൂ. ഗാര്‍ഡ് റൂമിന് അകത്ത് വെച്ചാണ് വെടി പൊട്ടിയത്. സുരക്ഷാ ജീവനക്കാരന് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സുരക്ഷാ ചുമതലയുള്ള പൊലീസുകാരന് തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. ഇതിനിടെ ആണ് വെടിപൊട്ടിയത്. രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കി വെക്കാറുണ്ട്. പൊലീസുകാരന് തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുന്ന സമയത്താണ് വെടിപൊട്ടിയത്.
സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളില്‍ ഒന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. വെടിയുതിര്‍ക്കപ്പെട്ട സംഭവം ഗൗരവതരമായി തന്നെ അന്വേഷിക്കും. സുരക്ഷാ വീഴ്ചയുണ്ടോ എന്ന കാര്യവും പരിശോധിക്കും. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ നന്ദന്‍കോട് ആണ് ക്ലിറഫ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ക്ലിഫ് ഹൗസ് വളപ്പില്‍ മറ്റ് നാല് മന്ത്രിമാരുടെ ഔദ്യോഗികവസതികളുമുണ്ട്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications