ദയാധനം കൊടുത്ത് കുറ്റവാളികളെ രക്ഷിക്കുന്ന നിയമം ഇന്ത്യയിലും വരണോ? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
നിമിഷപ്രിയയെ വധശിക്ഷയിൽ നിന്നും രക്ഷിക്കുന്നതിനോട് യോജിപ്പില്ലാത്തവരുടെ കൂട്ടത്തിലാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കുറ്റവാളികളെ ദയാധനം കൊടുത്ത് രക്ഷപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ദയാധനം കൊടുത്ത് കുറ്റവാളികളെ മോചിപ്പിക്കുന്ന നിയമം പണക്കാർക്കുളളതാണ്. ഇന്ത്യയിലും അത്തരമൊരു നിയമം ആവശ്യമുണ്ടോ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
പണ്ഡിറ്റിന്റെ ഇന്റർനാഷണൽ നിരീക്ഷണം എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. ''ചില രാജ്യങ്ങളിൽ കുറ്റവാളികളെ ബ്ലഡ് മണി (ദയ ധനം) കൊടുത്ത് രക്ഷപ്പെടുത്തുന്ന പരിപാടി ഉണ്ടല്ലോ. അതായത് പണക്കാരെ ജയിലിൽ നിന്നും രക്ഷിക്കുവാൻ ഉണ്ടാക്കിയ നിയമമാണോ ഇത് ? ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എങ്കിൽ എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം ജയിലുകളും കാലി ആയേനെ.. കുറ്റവാളികൾ എവിടെ നിന്നെങ്കിലും പണം ഉണ്ടാക്കി രക്ഷപെടും എന്നർത്ഥം.

സപ്പോസ്, ഒരാൾ ഒരു യുവതിയെ ബലാൽസംഘം ചെയ്തു കൊന്നാൽ, യുവതിയുടെ വീട്ടുകാർക്ക് കുറച്ചു പണം ബ്ലഡ് മണി കൊടുത്ത് രക്ഷപെടുന്നു എന്ന് അർഥം. അതുപോലെ ഒരാൾ 5 പേരെ കൊന്നാൽ, പിടിക്കപ്പെട്ട് ജയിലിൽ പോയാൽ ആ 5 കുടുംബങ്ങൾക്കും ചില്ലറ ബ്ലഡ് മണി കൊടുത്ത് രക്ഷപെടുന്നു.
ഇതുപോലെ വലിയ മോഷ്ടാക്കൾ പിടിക്കപ്പെട്ടാൽ ഒക്കെ ദയ ധനം കൊടുത്ത് രക്ഷപെടുന്നു. എന്നാല് പാവപെട്ട ആളുകൾ കൊലപാതകം, മറ്റു ക്രിമിനൽ കേസിൽ പെട്ടാൽ ദയ ധനം കൊടുക്കുവാൻ പണമില്ലാത്തതിനാൽ ജയിലിൽ ശിക്ഷ ഏറ്റ് വാങ്ങുന്നു. പണം ഇല്ലാത്തവർ വധ ശിക്ഷ വരെ അനുഭവിക്കുന്നു.
പണക്കാരെ രക്ഷിക്കുവാൻ ഉണ്ടാക്കിയ ഈ ബ്ലഡ് മണി (ദയ ധനം) കൊടുക്കുന്ന ഈ നിയമം കൊണ്ട് ഇരയുടെ വീട്ടുകാർക്ക് കുറച്ചു പണം കിട്ടുന്നു എന്ന ഗുണം ഉണ്ട്. ഈ നിയമം ഇന്ത്യയിലും വരണം എന്ന് നിങ്ങൾ ചിന്തിക്കുന്നോണ്ടോ ? അതല്ല, പണക്കാർക്ക് വേണ്ടിയുള്ള ഈ ബ്ലഡ് മണി നിയമം വന്നാൽ കൊലപാതകങ്ങൾ, ബലാൽസംഘം, മോഷണം, രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുമോ ?''












Click it and Unblock the Notifications