Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാനില്‍ വിശ്വാസി കൂടുതല്‍ കരുത്താര്‍ജിക്കണം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: റമദാന്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസമാണെന്നും ആത്മീയവും ശാരീരികവുമായ വ്യക്തി ശുദ്ധി നേടിയെടുക്കുന്നതിന് റമദാന്‍ വിനിയോഗിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരാധനകളും സാമൂഹിക നന്മകളും ചെയ്തു വിശ്വാസി കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി. തിരൂരങ്ങാടി ഹിദായ നഗറില്‍ നടന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

thangal

അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇതോടെ ഹിദായ നഗറില്‍ സമാപ്തിയായി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരിപാടിയില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി.

ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, സി. യൂസുഫ് ഫൈസി മേല്‍മുറി, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി ചിറമംഗലം, മുക്ര അബൂബക്കര്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് ശരീഫ് ഹുദവി സ്വാഗതവും പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+