കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ള വിതരണത്തിൽ ജാഗ്രത പുലർത്തണം: ജില്ലാ ആസൂത്രണ സമിതി

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: മുൻവർഷത്തേക്കാൾ കൂടുതൽ ശക്തമായ വരൾച്ചയ്ക്കുള്ള സാധ്യത മുൻനിർത്തി കുടിവെള്ള വിതരണത്തിൽ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. കുടിവെള്ള വിതരണം നടത്തേണ്ട കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ്, കലക്ടറിൽനിന്ന് അനുമതി നേടി മുൻകൂറായി പണം ചെലവഴിക്കാൻ കഴിയുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു.

മലിനജലം കുടിവെള്ളമായി വിതരണം ചെയ്യാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ നടത്തണം. കുടിവെള്ളം വിതരണം ചെയ്യേണ്ട കേന്ദ്രങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർക്കണം. ലോകജലദിനമായ ഇന്ന് മുതൽ ഒരാഴ്ച തദ്ദേശ സ്ഥാപനങ്ങൾ ജലസംരക്ഷണ കാമ്പയിനുകൾ നടത്താനും ജില്ലാ ആസൂത്രണ സമിതി നിർദേശിച്ചു. ഇതിനായി വാർഡ് തലത്തിലും പഞ്ചായത്ത് ഓഫീസുകളിലും യോഗം വിളിക്കണം. ജലം സംരക്ഷിക്കുക, മിതമായി ഉപയോഗിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയണം.

drinkingwater2

പെരളശ്ശേരി, കോളയാട്, കല്ല്യാശ്ശേരി, പയ്യാവൂർ, കടമ്പൂർ, മൊകേരി, തില്ലങ്കേരി, ആറളം, കീഴല്ലൂർ, കടന്നപ്പള്ളി-പാണപ്പുഴ, കൊളച്ചേരി, ഏഴോം, ചെറുകുന്ന്, ചെമ്പിലോട്, കണ്ണപുരം ഗ്രാമപഞ്ചായത്തുകളുടെയും പയ്യന്നൂർ, കല്ല്യാശ്ശേരി, പാനൂർ ബ്ലോക്ക് പഞ്ചായത്തുകളുടെയും കൂത്തുപറമ്പ് നഗരസഭയുടെയും 2018-19 വാർഷിക പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം നൽകി. പാനൂർ നഗരസഭയുടെ 2018-19 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റും ആക്ഷൻ പ്ലാനും യോഗം അംഗീകരിച്ചു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; 75 ദിവസം സിസിടിവി പ്രവര്‍ത്തിച്ചില്ല, ഐസിയുവില്‍ തനിച്ചാക്കി!!ജയലളിതയുടെ മരണത്തില്‍ ദുരൂഹത; 75 ദിവസം സിസിടിവി പ്രവര്‍ത്തിച്ചില്ല, ഐസിയുവില്‍ തനിച്ചാക്കി!!

English summary
Should be alert in drinking water distribution; District Planning commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X