Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ ചുവരുകളില്‍ ഈ ചിഹ്നങ്ങളുണ്ടോ? സൂക്ഷിക്കണമെന്ന് പത്തനംതിട്ട എസ് പി

കള്ളന്മാര്‍ പരസ്പരം ആശയവിനിമയം നടത്താനാണ് ഈ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്.

പത്തനംതിട്ട: നിങ്ങളുടെ വീടിന്റെ ചുവരുകളില്‍ അസാധാരണമായ ചില പ്രത്യേക ചിഹ്നങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണമെന്ന് പത്തനംതിട്ട എസ് പി ആര്‍ ഹരിശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.കള്ളന്മാര്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്നത് വീടിന്റെ ചുവരുകളില്‍ വരച്ചുവെയ്ക്കുന്ന ഇത്തരം ചിഹ്നങ്ങളിലൂടെയാണെന്നാണ് എസ് പിയുടെ പോസ്റ്റില്‍ പറയുന്നത്.

ഇങ്ങനെയുള്ള ചിഹ്നങ്ങള്‍ നിങ്ങളുടെ വീടിന്റെ ചുവരുകളില്‍ കണ്ടാല്‍ ഉടന്‍ മായ്ച്ച് കളയണമെന്നും നിങ്ങളുടെ വീട് കള്ളന്‍മാരുടെ നിരീക്ഷണത്തിലാണെന്ന സൂചനയാണിതെന്നും എസ് പി സൂചിപ്പിക്കുന്നത്. വീടുകളെ സംബന്ധിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ കള്ളന്‍മാര്‍ പരസ്പരം കൈമാറുത് ഇത്തരം ചിഹ്നങ്ങളിലൂടെയാണെന്നാണ് എസ് പി പറയുന്നത്.

പല രൂപത്തിലുള്ള ചിഹ്നങ്ങള്‍ വ്യത്യസ്തമായ വിവരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ ചിത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ കള്ളന്മാരുടെ ഈ ബുദ്ധിയെ നമിച്ചു പോകും.

കള്ളന്‍മാര്‍ സൂക്ഷിക്കേണ്ടതാണ്

കള്ളന്‍മാര്‍ സൂക്ഷിക്കേണ്ടതാണ്

മോഷണത്തിന് ഏറെ അപകടം പതിയിരിക്കുന്ന വീടാണെന്ന് സൂചിപ്പിക്കാനാണ് കള്ളന്‍മാര്‍ ഈ ചിഹ്നം ഉപയോഗിക്കുന്നതേ്രത.സഹപ്രവര്‍ത്തകന്‍ അപകടമുണ്ടെന്ന സൂചന നല്‍കിയാല്‍ പിന്നെ മറ്റു കള്ളന്മാര്‍ അല്‍പം കരുതലോടെ മാത്രമേ അവിടെ കയറുകയുള്ളുത്രേ.

ഈ വീട്ടുകാര്‍ നിസ്സാരക്കാരല്ല

ഈ വീട്ടുകാര്‍ നിസ്സാരക്കാരല്ല

സദാ സമയവും ജാഗ്രത പുലര്‍ത്തുന്ന വീടുകളെയാണ് ഈ ചിഹ്നത്തിലൂടെ കള്ളന്‍മാര്‍ വരച്ചു കാണിക്കുന്നത്.വീട്ടുകാര്‍ ജാഗരൂകരാണെങ്കില്‍ കള്ളന്‍മാര്‍ പതിന്മടങ്ങ് ജാഗ്രതയുള്ളവരാകും.

പണക്കാരാണ്,ധൈര്യമായി കേറിക്കോ

പണക്കാരാണ്,ധൈര്യമായി കേറിക്കോ

ഈ ചിഹ്നമുള്ള വീടുകളില്‍ കയറിയാല്‍ നിരാശപ്പെടേണ്ടി വരില്ല എന്നാണ് കള്ളന്മാര്‍ പറയുന്നത്.അതി സമ്പന്നരായവരുടെ വീടുകളെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ മാത്രമുള്ള വീടാണ്

സ്ത്രീകള്‍ മാത്രമുള്ള വീടാണ്

സ്ത്രീകള്‍ മാത്രമുള്ള വീടാണെന്നാണ് ഈ ചിഹ്നത്തിലൂടെ മോഷ്ടാക്കള്‍ സൂചിപ്പിക്കുന്നത്.

ധൈര്യമായി കേറിക്കോ,നല്ല സ്ഥലമാണ്

ധൈര്യമായി കേറിക്കോ,നല്ല സ്ഥലമാണ്

കവര്‍ച്ചയ്ക്ക് പറ്റിയ വീടാണിതെന്നാണ് ഈ ചിത്രം പറയുന്നത്. ഇവിടെ കയറിയാല്‍ കയ്യില്‍ അത്യാവശ്യം തടയുമത്രേ.

വെറുതെ സമയം കളയേണ്ട

വെറുതെ സമയം കളയേണ്ട

മോഷ്ടിക്കാന്‍ കയറിയിട്ട് വെറുതെ നിരാശരാകേണ്ടല്ലോ,അതു കൊണ്ടാണ് കാര്യമായൊന്നും തടയാന്‍ സാധ്യതയില്ലാത്ത വീടുകളെ ഈ ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+