കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് സ്റ്റണ്ട് വേണ്ട, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണം; നിര്‍ദേശവുമായി മുഖ്യമന്ത്രി

റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണം വിപുലമായി നടത്തണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Google Oneindia Malayalam News
pinarayi

തിരുവനന്തപുരം: മയക്ക് മരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു. ഹോട്ട് സ്പോട്ടുകളില്‍ പൊലീസ് സാന്നിധ്യമുണ്ട് എന്ന് ഉറപ്പാക്കണം.

ഒരു സംസ്ഥാനം, രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍.. മക്കള്‍ ചെയ്യുന്നതിങ്ങനെ..; അനിലിന്റെ രാജിയില്‍ ജയ്‌റാം രമേശ്ഒരു സംസ്ഥാനം, രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍.. മക്കള്‍ ചെയ്യുന്നതിങ്ങനെ..; അനിലിന്റെ രാജിയില്‍ ജയ്‌റാം രമേശ്

നിശ്ചിത കാലയളവുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തണം എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നിരത്തിലെ ബൈക്ക് സ്റ്റണ്ട് തടയണം. അതിന് ആദ്യം വേണ്ടത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിങ് ശക്തിപ്പെടുത്തുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാം. സ്പീഡ് ഗവര്‍ണര്‍ പരിശോധന നിര്‍ബന്ധമായും പാലിക്കണം എന്നും നിര്‍ദിഷ്ട വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം എന്നും അദ്ദേഹം നിര്‍ദേശിച്ചു. കാമറ സ്ഥാപിച്ചാല്‍ മാത്രം പോര അവയുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

1

ഹെവി വെഹിക്കിളുകളില്‍ ഡാഷ് ബോര്‍ഡ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയാറാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ടൊന്നിന് 6000 രൂപ..; ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്വോട്ടൊന്നിന് 6000 രൂപ..; ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

ദേശീയപാതകളിലും സംസ്ഥാന പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തണം. റോഡപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കണം.

മോശം കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തമിഴ്‌നാട്ടില്‍ ഇറക്കിമോശം കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തമിഴ്‌നാട്ടില്‍ ഇറക്കി

ചരക്ക് വാഹനങ്ങള്‍ അമിത ഭാരം കയറ്റുന്നത് നിയന്ത്രിക്കണം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണം. റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണ പ്രവര്‍ത്തനം വിപുലമാക്കണം. ഇതിനായി സ്‌കൂളുകള്‍, കോളെജുകള്‍ എന്നിവയെ ഉപയോഗപ്പെടുത്താനാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
should cancel the license of those driving under the influence of drugs says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X