അവന്‍മാരുടെ ലിംഗം മുറിച്ച് കളയണം... രോഷാകുലയായി, പൊട്ടിത്തെറിച്ച് മീരാജാസ്മിന്‍; വീഡിയോ
10 കല്‍പനകള്‍ എന്ന തന്റെ പുതിയ സിനിമയെ കുറിച്ച് സംസാരിക്കവേയാണ് മീരാ ജാസ്മിന്‍റെ പ്രതികരണം
കൊച്ചി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിനിമ താരം മീരാ ജാസ്മിന്‍ രംഗത്ത്. തന്റെ പുതിയ ചിത്രമായ 'പത്ത് കല്‍പനകളെ' കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മീര.
പെരുമ്പാവൂരില്‍ ക്രൂരബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയും മീര ജാസ്മിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും സ്ത്രീകളെ ഉപദ്രവിക്കില്ല എന്നാണ് മീര പറഞ്ഞത്.
ബലാത്സംഗ കേസുകളിലെ പ്രതികളുടെ ലിംഗഛേദം നടത്തണം എന്നും മീര ജാസ്മിന്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനം
'10 കല്‍പനകള്‍' എന്ന തന്റെ പുതിയ സിനിമയെ കുറിച്ച് സംസാരിക്കാനാണ് മീരാ ജാസ്മിന്‍ എത്തിയത്. ബലാത്സംഗ കേസുകളെ കുറിച്ച് മീര പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

ലിംഗഛേദം
ബലാത്സംഗ കേസുകളിലെ പ്രതികളുടെ ലിംഗ ഛേദം നടത്തണം എന്നാണ് മീര ജാസ്മിന്‍ ആവശ്യപ്പെട്ടത്. എന്നാലേ സമൂഹം പഠിക്കൂ.

ഇഞ്ചിഞ്ചായി
ബലാത്സംഗം ചെയ്ത പ്രതിയെ ഇഞ്ചിഞ്ചായി കൊല്ലണം എന്നാണ് മീര ജാസ്മിന്‍ ആവശ്യപ്പെടുന്നത്. ഇര അനുഭവിച്ച വേദന പ്രതിയും അറിഞ്ഞ് തന്നെ വേണം ശിക്ഷ വിധിക്കാന്‍ എന്നാണ് മീരയുടെ അഭിപ്രായം.

വേദന അറിഞ്ഞാല്‍
ബലാത്സഗം ചെയ്യപ്പെട്ട സ്ത്രീഅനുഭവിച്ച വേദന അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഒരാളും അത്തരം ഒരു കാര്യം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നാണ് മീര ജാസ്മിന്‍ പറയുന്നത്.

തിരിച്ചുവരവ്
ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്റെ ശക്തമായ തിരിച്ചുവരവാണ് '10 കല്‍പനകള്‍' എന്ന ചിത്രം. ഇതില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മീര എത്തുന്നത്.

ജിഷയുടെ അമ്മ
പെരുമ്പാവൂരില്‍ ക്രൂര ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയും മീരയ്‌ക്കൊപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രാജേശ്വരി സിനിമ കണ്ടതിന് ശേഷമാണ് പത്രസമ്മേളനത്തിന് എത്തിയത്.

ഡോണ്‍മാക്‌സ്
ചിത്രസംയോജനകനായ ഡോണ്‍മാക്‌സ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ാേടോ10 കല്‍പനകള്‍'. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച അനൂപ് മേനോനും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇതാണ് വീഡിയോ
വികാരാധീനയായി, പൊട്ടിത്തെറിച്ചുകൊണ്ടാണ് മീര ജാസ്മിന്‍ സംസാരിച്ചത്. അതിന്റെ വീഡിയോ കാണാം.












Click it and Unblock the Notifications