കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലസ്രോതസുകളുടെ വീണ്ടെടുപ്പില്‍ എറണാകുളം മാതൃക സൃഷ്ടിക്കുന്നു: ധനമന്ത്രി തോമസ് ഐസക്‌

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: ജലസ്രോതസുകളുടെ വീണ്ടെടുപ്പിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയെന്ന് ധനമന്ത്രി തോമസ് ഐസക്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റ ഭാഗമായി നടപ്പാക്കിയ നൂറു കുളം പദ്ധതിയുടെ മൂന്നാം ഘട്ട സമാപനം രായമംഗലം പഞ്ചായത്തിലെ ചെങ്ങതാരിചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഐ.എ.എസ് ന്റെ സാനിദ്ധ്യത്തില്‍െ ഐ.എല്‍.എം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അമൃത മണികണ്ഡനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്കില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2016 ല്‍ ജില്ലാ ഭരണ കൂടവും അന്‍മ്പോടു കൊച്ചിയും തുടക്കമിട്ട കുളം നവീകരണ പദ്ധതിയുടെ ഭാഗമായി 46 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ ആകെ 313 കുളങ്ങള്‍ നവീകരിച്ചു. രായമംഗലം പഞ്ചായത്തിലെ രണ്ട് ഏക്കര്‍ വരുന്ന ചെങ്ങതാരിചിറയോടെ 108 കുളങ്ങളാണ് ഈ വര്‍ഷം നവീകരണം പൂര്‍ത്തിയാക്കുന്നത്.

isac

2016 ല്‍ എന്റെ കുളം എറണാകുളം എന്ന പേരില്‍ 55 പൊതുകുളങ്ങളും 2017 ല്‍ 50 ദിവസം കൊണ്ട് 100 കുളം എന്ന പേരില്‍ 60 ദിവസങ്ങള്‍ കൊണ്ട് 151 കുളങ്ങളും നവീകരിച്ചിരുന്നു. ഈ വര്‍ഷം നുറു കുളം മൂന്നാം ഘട്ടം എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ 108 കുളങ്ങള്‍ നവീകരിച്ചു. ഐ.എല്‍.എം കേളേജ്ഓഫ് എഞ്ചിനീയറിങ്ങിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ആണ് രായമംഗലം പഞ്ചായത്തിലെ ഏഴ് കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുടച്ചയായ മൂന്നു ഘട്ടങ്ങളിലും ഐ.എല്‍.എം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ നിസ്വാര്‍ത്ഥ സേവനത്തിനാണ് അംഗീകാരം. ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, ബേസില്‍ പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഗോപാലകൃഷ്ണന്‍, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, പഞ്ചായത്ത് അംഗങ്ങളായ എല്‍സി പോള്‍, ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
should create a model to retain water sources-minister isac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X