കോഴിക്കോട് എല്ലാ വില്ലേജിലും ദുരന്ത നിവാരണ സമിതിയും ദ്രുതകര്‍മ സംഘവും
കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതോടൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി വില്ലേജ് തലത്തില്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമും രൂപീകരിക്കും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ കോഴിക്കോട് താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി നിര്‍ദ്ദേശം നല്കി.
റോഡിന്റെ വശങ്ങളില് അപകടകരമായ രീതിയുളള മരങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. വൃത്തീഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വഴിയോരക്കച്ചവടങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യോഗം നിര്‍ദേശം നല്കി.

കോഴിക്കോട് നഗരത്തില്‍ അടുത്തിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അനധികൃത മണ്ണെടുപ്പ് തടയാനുളള നടപടികള്‍ കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ദുരന്തം സംഭവിക്കാനിടയായാല്‍ 100,101,1077 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്, അഡി. തഹസില്‍ദാര്‍ ഇ. അനിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications