കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍:ജഡ്ജിമാരെ പുറത്താക്കണം-കൃഷ്ണയ്യര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച ജഡ്ജിമാരെ പുറത്താക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. പിണറായി വിജയനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജിമാര്‍ പിന്‍മാറിയത്. നാല് ജഡ്ജിമാരാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

ലാവലിന്‍ കേസില്‍ ക്രൈം നന്ദകുമാറാണ് പിണറായിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ തോമസ് പി ജോസഫ്, ഹരിലാല്‍, ഹാറൂണ്‍ റഷീദ്, എംഎല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.

Krishna Iyer

ജഡ്ജിമാര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് കൃഷ്ണയ്യര്‍ ആരോപിക്കുന്നു. കടമ മറക്കുന്ന ജഡ്ജിമാരെ പുറത്താക്കുകയാണ് വേണ്ടതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലാര്‍ക്കും ഗവര്‍ണര്‍ നിഖില്‍ കുമാറിനും ഇത് സംബന്ധിച്ച് കൃഷ്ണയ്യര്‍ കത്തയച്ചു. ക്രൈം നന്ദകുമാര്‍ ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് കൃഷ്ണയ്യരുടെ പ്രതികരണം.

ലാവലിന്‍ കേസില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനേയും മറ്റ് പ്രതികളേയും വെറുതെ വിട്ടിരുന്നു. കുറ്റപത്രം നിലനില്‍ക്കില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് കോടതി പിണറായിയേയും മറ്റുളളവരേയും വെറുതെ വിട്ടത്. ഇതിനെതിരെയാണ് ക്രൈം നന്ദകുമാറിന്റെ ഹര്‍ജി.

English summary
Should impeach judges who hesitated to consider Lavalin Petition: Krishna Iyer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X