കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പാക്കണം; ഡെങ്കി ഫ്രീ കേരള സെമിനാർ

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഡെങ്കിപ്പനി പോലുള്ള ഗുരുതരമായ അസുഖങ്ങൾ പ്രതിരോധിക്കാൻ കർശനമായ മാലിന്യ നിർമ്മാർജ്ജന പൊതുജനാരോഗ്യ നിയമങ്ങൾ നടപ്പാക്കണമെന്ന് ഐ.എം.എ.വടകരയിൽ നടത്തിയ "ഡെങ്കി ഫ്രീ കേരള"സെമിനാർ ആവശ്യപ്പെട്ടു.നിയമ പരിരക്ഷയില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ നോക്കുകുത്തിയാകും.എത്രയോ ദശാബ്ദങ്ങൾക്ക് മുൻപുള്ള പൊതുജനാരോഗ്യ നിയമങ്ങൾ കേരളത്തിന് നാണക്കേടാണ്. രോഗങ്ങൾ തടയേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും, ഡോക്റ്റർമാർക്കും,ആരോഗ്യ വകുപ്പിനും ഉത്തരവാദിത്വമില്ലെന്ന് പൊതു സമൂഹം തിരിച്ചറിയണമെന്നും സെമിനാർ മുന്നറിയിപ്പ് നൽകി.

dengue

ഐഎംഎ വടകരയിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉൽഘാടനം ചെയ്യുന്നു

ശിൽപ്പശാലയിൽ കാസർകോഡ്,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഡോക്റ്റർമാർ പങ്കെടുത്തു.സെമിനാർ വടകര നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉൽഘാടനം ചെയ്തു.ഡോ:സാവിത്രി ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു.ഡോ:എം.മുരളീധരൻ,ഡോ:മുഹമ്മദ്അഫ്രോസ്,ഡോ:പി.വി.ബിജു,ഡോ:പി.വി.ഹരിപ്രസാദ്,ഡോ:കെ.എം.സുഭാഷ്,ഡോ:ടി.വി.പത്മനാഭൻ,ഡോ:ഇസ്മത്ത് റിഫാലി എന്നിവർ പ്രസംഗിച്ചു. ഡെങ്കി പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരണം നടത്തി. ഹരിതസേനാഗങ്ങള്‍ , ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ -ആരോഗ്യ പ്രവര്‍ത്തകര്‍,വ്യാപാരികള്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി.

പരിപാടി പഞ്ചായത്ത് പ്രസിഡന്‍ഡ് എം.കെ.ഭാസ്കരന്‍ ഉത്ഘാടനം ചെയ്തു.വി.കെ .ജസീല അദ്ധ്യക്ഷത വഹിച്ചു. വി.കെ .സന്തോഷ് കുമാര്‍ ,ലിസിന പ്രകാശ് , ഒ. മഹേഷ് , ടി.പി. രാമകൃഷ്ണന്‍ , കെ.പി.ബിന്ദു , ഇസ്മയില്‍ , ഉലഹന്നാന്‍, വി.കെ . പ്രേമന്‍ , ശിവദാസ് കുനിയില്‍, കെ. കെ .കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
should impliment kerala public health act-dengue free kerala seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X