പെന്ഷന് ബോര്‍ഡില്‍ വിരമിച്ചവരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണം
കല്‍പ്പറ്റ: വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം നടത്തി. പെന്ഷന് ബോര്‍ഡില്‍ വിരമിച്ചവരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും, ജില്ലാ സഹകരണ ബാങ്ക് പെന്ഷന് പദ്ധതി ശാസ്ത്രീയമായി പരിഷ്ക്കരിക്കണമെന്നും, പെന്‍ഷന്‍കാരുടെ ഡി എ വര്‍ദ്ധിപ്പിക്കമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണെങ്കിലും ഇത് പരിഹരിക്കാന്‍ നടപടിയുണ്ടാകുന്നില്ല.
അടിയന്തരമായി ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും സമ്മേളനം വ്യക്തമാക്കി. ഓള് കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരന് ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജീവന് മുഖ്യപ്രഭാഷണം നടത്തി. 80 വയസ്സ് കഴിഞ്ഞ എം.ശ്രീധരമേനോന്, ടി.എഫ്.ദേവസ്യ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഓള് കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരന് ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ സെക്രട്ടറി പി.വി.വര്‍ഗ്ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.യു.ജനാര്ദ്ദനന് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.രാമകൃഷ്ണന് (പ്രസിഡന്റ്), പി.ആലി, സി.പാര്‍വതി(വൈസ് പ്രസിഡന്റുമാര്‍), കെ.ശശിധരന് നായര്‍ ( സെക്രട്ടറി), എ .ചന്ദ്രന് (ജോയിന്റ് സെക്രട്ടറി), പി.വി.വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എ.ചന്ദ്രന് സ്വാഗതവും കെ. ശശിധരന് നായര്‍ നന്ദിയും പറഞ്ഞു. കെ.ശശിധരന് നായര്‍, പി.ആലി, എം.ശ്രീധരന് നായര്‍, എ.ചന്ദ്രന്, ഇമ്പിച്ചി കോയ തങ്ങള്‍, പി.സുദേവന് എന്നിവര്‍ പ്രസംഗിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications