കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് രാജ്‌നാഥ് സിങ്

  • By Soorya Chandran
Google Oneindia Malayalam News

വര്‍ക്കല: അങ്ങനെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ അത് പറഞ്ഞു. മതപരിവര്‍ത്തനം നിരോധിക്കണം എന്ന്. ഘര്‍വാപസി വലിയ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് രാജ്‌നാഥ് സിങ് ഇക്കാര്യം പറയുന്നത്.

ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്ത നിരോധന നിയമം നടപ്പാക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെ നിയമനിര്‍മാണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.

Rajnath Singh

സംഘപരിവാര്‍ സംഘടനകള്‍ ഘര്‍വാപസി പരിപാടി സംഘടിപ്പിച്ചപ്പോള്‍ അത് പാര്‍ലമെന്റില്‍ വിലയ ബഹളങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സമയം മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിനെ പ്രതിപക്ഷം പിന്തുണക്കുമോ എന്നായിരുന്നു ഭരണപക്ഷത്തിന്റെ ചോദ്യം.

എല്ലാവരും അവരവരുടെ മതമനുസരിച്ച് ജീവിക്കുകയാണെങ്കില്‍ മതപരിവര്‍ത്തനത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നാണ് രാജ്‌നാഥ് സിങ് വര്‍ക്കലയില്‍ പറഞ്ഞത്. എല്ലാ മതങ്ങളും അടിസ്ഥാനപരമായി പറയുന്നത് ശാന്തിയെ കുറിച്ചും സമാധാനത്തെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തില്‍ എത്തണമെന്ന് രാജ്ന്ഥ് സിങ് ആവശ്യപ്പെട്ടു. വിഷയത്തില്‍ തുറന്ന ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു .

English summary
Should incorporate Anti Religious Conversion Law: Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X