നോട്ട് മാറണമെങ്കില്‍ എന്തൊക്കെ വേണം? ശ്രദ്ധിക്കൂ
നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പോകുന്നതിന് മുമ്പേ ഇതെല്ലാം ശ്രദ്ധിക്കണേ
തിരുവനന്തപുരം: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ കയ്യിലുള്ള നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാര്‍.കയ്യിലുള്ള നോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ ലഭിക്കണമെങ്കില്‍ എന്തൊക്കെ വേണമെന്ന് അറിയേണ്ടേ? ഇതെല്ലാം ശ്രദ്ധിച്ചാല്‍ ബാങ്കിലും പോസ്‌റ്റോഫീസിലും പോയി എളുപ്പത്തില്‍ നോട്ടുകള്‍ മാറ്റി വാങ്ങാം.

എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കുന്നുണ്ട്
ബാങ്കുകളില്‍ പോയി വെറുതെ തിക്കും തിരക്കും കൂട്ടേണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വരുന്നവര്ടക്കെല്ലാം നോട്ടു മാറാനുള്ള സൗകര്യമുണ്ട്.ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് ഒരു തവണ 4000 രൂപ മാത്രമെ മാറാനാകൂ.

ഫോം എവിടെ കിട്ടും?
നോട്ട് മാറണമെങ്കില്‍ ആദ്യം ബാങ്കില്‍ നിന്ന് നല്‍കുന്ന ഫോം പൂരിപ്പിച്ച് കൊടുക്കണം.ഫോമുകള്‍ ബാങ്കില്‍ നിന്ന് സൗജന്യമായി നല്‍കുന്നുണ്ട്.

പേരും ഒപ്പും ഐ ഡി കാര്‍ഡ് നമ്പര്‍ എന്നിവ നിര്‍ബന്ധം
ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫോമില്‍ എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടത്? വ്യക്തിയുടെ പേരും ആധാര്‍,പാന്‍ കാര്‍ഡ്,വോട്ടര്‍ ഐ ഡി, പാസ്‌പോര്‍ട്ട് തുടങ്ങി ഗവണ്‍മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ ഫോമില്‍ രേഖപ്പെടുത്തണം.ബാങ്കിലേക്ക് കൊടുക്കുന്ന 500,1000 രൂപയുടെ എണ്ണവും ആകെ തുകയും നല്‍കിയ ശേഷം ഫോമില്‍ ഒപ്പുമിട്ട് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കിയാലേ ഫോം കൗണ്ടറില്‍ സ്വീകരിക്കുകയുള്ളു.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധം
ഏതു തിരിച്ചറിയല്‍ രേഖയാണോ ബാങ്കിലെ ഫോമില്‍ നല്‍കുന്നത് അതിന്റെ ഒറിജിനല്‍ എടുക്കാന്‍ മറക്കരുത്. ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ കാണിച്ചാലേ നോട്ടുകള്‍ മാറ്റി നല്‍കുകയുള്ളു.












Click it and Unblock the Notifications