കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്കൊപ്പം പോയത് തെറ്റ്, ജെഎസ്എസ് യുഡിഎഫില്‍ ഉറച്ച് നില്‍ക്കും: രാജന്‍ ബാബു

  • By Athul
Google Oneindia Malayalam News

കൊച്ചി: വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാന്‍ കൂടെ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് രാജന്‍ ബാബു. വെള്ളാപ്പള്ളിക്കൊപ്പം പോകാന്‍ പാടില്ലായിരുന്നു എന്നും രാജന്‍ ബാബു പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ബിഡിജെഎസുമായി യാതൊരു ബന്ധവുമില്ല. തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കി എന്ന വാര്‍ത്ത തെറ്റാണ്. താന്‍ മുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

rajan babu

എസ്എന്‍ഡിപി, എസ്എന്‍ ട്രെസ്റ്റ് എന്നിവയുമായി ഏതെങ്കിലും തരത്തിലുള്ള വിരോധമുണ്ടെങ്കില്‍ കോണ്‍ഗ്രസ് വ്യക്തമാക്കണം. പാര്‍ട്ടി സെന്ററില്‍ കെകെ ഷാജു പങ്കെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും രാജന്‍ ബാബു പറഞ്ഞു.

യുഡിഎഫില്‍ നിന്ന് പുറത്താക്കും എന്ന സ്ഥിതി വന്നപ്പോഴാണ് രാജന്‍ ബാബു തനിക്ക് തെറ്റ് പറ്റി എന്ന് ഏറ്റുപറയാന്‍ തയ്യാറായത്.

നേരത്തെ മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന് വേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ ബാബുവിന്റെ നടപടിക്കെതിരെ യുഡിഎഫും ജെഎസ്എസിലെ കെകെ ഷാജു ഉള്‍പ്പെടുന്ന ഗ്രൂപ്പും പരസ്യമായി രംഗത്ത് വന്നിരുന്നു.

English summary
JSS leader A N Rajan Babu has admitted that he shouldn't have accompanied Vellappally Natesan while he surrendered before the police. He has no links with BDJS, the party formed by Vellappally, Rajan Babu said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X