Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ ചോദ്യംചെയ്യുമ്പോള്‍പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ജില്ലാപോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

മലപ്പുറം: കുട്ടികളെ പോലീസ് ചോദ്യംചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംസ്ഥാന ബാലവകാശ കമ്മീഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശിപാര്‍ശ പരിശോധിച്ച ശേഷമാണു ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയത്.

കുട്ടികളെ ചോദ്യംചെയ്യാന്‍വരുന്ന പോലീസുദോഗസ്ഥര്‍ യൂണിഫോം ധരിക്കാന്‍പാടില്ല, പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ കുഞ്ഞുങ്ങളെ ചോദ്യംചെയ്യാനോ, കസ്റ്റഡിയിലെടുക്കാനോ പാടില്ല, സ്‌കൂളുകളില്‍വെച്ച് കുട്ടികളെ കാണണമെങ്കില്‍ പ്രധാനധ്യാപകന്റേയോ, പ്രിന്‍സിപ്പലുടേയോ സമ്മത പത്രം വാങ്ങണം, ചോദ്യംചെയ്യുമ്പോള്‍ പ്രധാനധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന ഒരു അധ്യാപകനെ കൂടി കുട്ടിക്കൊപ്പം നിര്‍ത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണു ബാലവകാശ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ശിപാര്‍ശയായി നല്‍കിയിരുന്നത്.

circular

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് ചോദ്യംചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക്അയച്ച സര്‍ക്കുലറിന്റെ കോപ്പി

ഇക്കര്യങ്ങള്‍ നടപ്പാക്കാനാണു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാരോട് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം ജില്ലാപോലീസ് മേധാവികള്‍ക്ക് കീഴിലുള്ള സബ്ഡിവിഷന്‍ ഓഫീസര്‍മാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കും കൈമാറാനും നിര്‍ദ്ദേശം നല്‍കി. വയനാട് കല്ലിന്‍കട സ്വദേശി സുരേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സൂചന പ്രകാരം ലഭിച്ചതും ജില്ലാപോലീസ് മേധാവികള്‍ക്ക് കൈമാറി. സ്‌കൂളുകളില്‍ ഏതെങ്കിലും വിഷയത്തിന്‍മേല്‍ പോലീസ് അന്വേഷണമുണ്ടാകുന്ന സാഹചര്യത്തില്‍ മൊഴിയെടുക്കാനോ, കുട്ടികളെ ചോദ്യം ചെയ്യേണ്ടതായോ ആവശ്യം വന്നാല്‍ ഈ സ്‌കൂളിലെ പ്രാധാനധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ സമ്മതത്തോടും അവരുടെ സഹകരണത്തോടെയും മാത്രമായിരിക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇപ്രകാരം ആഗ്രഹിക്കുന്ന കുട്ടികളുടെ പട്ടിക സ്‌കൂളില്‍ നല്‍കണമെന്നും ഇതിനാല്‍ പ്രാധാന്യാപകന്‍ ഒരു നോഡല്‍ അധ്യാപകനെ നിയോഗിക്കുകയും അവര്‍ മുഖേന മാത്രമെ കുട്ടികളെ ക്ലാസില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പു കൊണ്ടുവരാന്‍പാടുള്ളു, ചോദ്യംചെയ്യുമ്പോള്‍ അധ്യാപകന്റെ സാന്നിധ്യം ഉണ്ടായിരിക്കണം ഈവിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ് സെര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.

ഇത്തരത്തില്‍തന്നെയാണു ചൈല്‍ഡ്‌ലൈന്‍ അടക്കമുള്ളവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നു സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സി.ജെ ആന്റണി പറഞ്ഞു. കുഞ്ഞുങ്ങളെ ചോദ്യംചെയ്യാന്‍ ആരുവന്നാലും സ്‌കൂളില്‍ പ്രാധാനധ്യാപകന്റേയും വീട്ടില്‍ രക്ഷിതാക്കളുടേയും സമ്മതം വാങ്ങിയും ഇവരില്‍ ആരെയെങ്കിലും കൂടെനിര്‍ത്തണമെന്നും സി.ജെ ആന്റണി പറഞ്ഞു. കുട്ടികള്‍ചെയ്ത കുറ്റകൃത്യത്തിന്റെ അളവ് എത്രവലുതോ, ചെറുതോ ആണെങ്കിലും ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ബാലവകാശ കമ്മീഷന്‍ വ്യക്തമാക്കി. മറ്റുകേസുകള്‍ക്കൊപ്പംതന്നെ കുട്ടികളെ കേസുകളും കൈകാര്യം ചെയ്യുന്ന സ്ഥിതിവിശേഷമാണു പോലീസിന്റെ ഭാഗത്തുനിന്നും മുമ്പുണ്ടായിരുന്നതെന്നും പോലീസ് മേധാവിയുടെ പുതിയ സെര്‍ക്കുലര്‍ പാലിച്ചുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനാകുമെന്നും ബാലവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+