തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കും: പദ്ധതികള്‍ വിജയം കണ്ടു മന്ത്രി വിഎസ് സുനില്‍ക്കുമാര്‍
രാജാക്കാട്: ജൈവകൃഷിയിലൂടെ കേരളത്തിന്റെ ജലശ്രോതസ്സുകളെയും തണ്ണീര്‍തടങ്ങളെയും സംരക്ഷിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇടുക്കി രാജാക്കാട്ടില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെഭാഗമായി നടന്ന പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷം മുമ്പ് കേരളം വലിയ പ്രതിസന്ധിയായിരുന്നു. ജലശ്രോതസ്സുകളുടെ സരംക്ഷണം തഴപ്പെട്ട യു ഡി എഫിന്റെ ഭരണത്തിനു പിന്നാലെ ഇടതു സര്‍ക്കാര്‍ അധികാരമേറ്റത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായി എന്നും അദികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളാ മിഷന്‍ പദ്ധതിയലൂടെയാണ് ഇത്തരം തണ്ണീര്‍ത്തടങ്ങളെ നവീകരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തതയിലേയ്ക്ക് കേരളത്തെ നയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ തൊണ്ണൂറ്റി ആറ് ശതമാനം വിഷമുക്തമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുവാന്‍ ജൈവ പച്ചക്കറി കൃഷിയിലൂടെ സാധിച്ചിട്ടുണ്ട്. ഇതിലൂടെ പ്രദേശത്തെ ജല ശ്രോതസ്സുകളെ സംരക്ഷിക്കുവാനും ഒപ്പം ശുചിത്വമിഷനിലൂടെ തണ്ണീര്‍ത്തടങ്ങളും മറ്റ് ജലശ്രോതസ്സുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുവാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള വലിയ കരുതലാണ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ എന്നും തുര്‍ന്നും കര്‍ഷകര്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ച് തണ്ണീര്‍ തടങ്ങള്‍ സംരക്ഷിച്ച് മികച്ച രീതിയില്‍ ജനകീയ ഭരണ കാഴ്ചവെക്കാന്‍ എല്‍ ഡി എഫിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications