കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരുദ സീറ്റുകൾ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സർവകലാശാലയുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: എംഎസ്എഫ്

Google Oneindia Malayalam News

കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000 ൽ പരം ബിരുദ സീറ്റുകൾ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സർവകലാശാലയുടെ സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.

സാധാരണ ഗതിയിൽ ഡിസംബർ മാസത്തിൽ സിണ്ടിക്കേറ്റിന്റെ നേതൃത്വത്തിൽ കോളേജുകളിൽ ഇൻസ്‌പെക്ഷൻ നടത്തി മാർച്ച് 31 നു അകം ഇരുപത് ശതമാനം സീറ്റു വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിക്കേണ്ടത്.എന്നാൽ നാളിതു വരെയായും സർവകലാശാല റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന സീറ്റു ആണ് നഷ്ട്ടപെടുന്നത്.ഹയർ സെക്കന്ററി വിജയിച്ച വിദ്യാർത്ഥികൾക്ക് നിലവിലെ സീറ്റു തന്നെ അപര്യാപ്തമാവുന്ന ഘട്ടത്തിൽ 5000 ൽ പരം സീറ്റുകൾ ഇല്ലാതാവുന്നത് കനത്ത തിരിച്ചടിയാണ്. അടിയന്തരമായി സർവകലാശാലയും സർക്കാരും ഇടപെട്ടു സീറ്റുകൾ വര്ധിപ്പിച്ചിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്കാൻ യോഗം തീരുമാനിച്ചു.

msf

യോഗത്തിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി എം പി നവാസ് ,യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയിൽ, ഹാഷിം, നിഷാദ് കെ സലിം എന്നിവർ പങ്കെടുത്തു.

English summary
should protest against calicut university-msf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X