കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വ്യവസായം ആരംഭിക്കണമെന്ന് സിപിഐഎം

  • By Desk
Google Oneindia Malayalam News

കുന്നമംഗലം: മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പരിസ്ഥിതി സൌഹൃദവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വ്യവസായം ആരംഭിക്കണമെന്ന് സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മണല്‍മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് മണല്‍ത്തൊഴിലാളികളെ സംരക്ഷിക്കുക, ജപ്പാന്‍ കുടിവെള്ള പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യുക, മാവൂര്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള പൊതുമരാമത്ത് റോഡ് വീതികൂട്ടി ഇരുവരി പാതയാക്കിമാറ്റി നിലവിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പെരുവയലില്‍ എം കെ നമ്പ്യാര്‍ മാസ്റ്റര്‍ നഗറില്‍ നടന്ന രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചക്ക് ഏരിയാ സെക്രട്ടറി ടി വേലായുധന്‍ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോര്‍ജ് എം തോമസ് എംഎല്‍എ, എം ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

cpim

റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചു. ഏരിയാ സെക്രട്ടറി ടി വേലായുധന്‍ ഏരിയാകമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ഇ വിനോദ് കുമാര്‍ സെക്രട്ടറിയായി 21 അംഗ പുതിയ ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇ വിനോദ്കുമാര്‍, പി കെ ബഷീര്‍, കെ പി ചന്ദ്രന്‍, എം കെ മോഹന്‍ദാസ് എന്നിവര്‍ പ്രമേയങ്ങളും വി പി രവീന്ദ്രന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തന രൂപരേഖ പുതിയ സെക്രട്ടറി ഇ വിനോദ്കുമാര്‍ അവതരിപ്പിച്ചു. സാര്‍വദേശീയ ഗാനത്തിന് ശേഷം പ്രതിനിധി സമ്മേളനം സമാപിച്ചു.

ഏരിയാകമ്മിറ്റി അംഗങ്ങള്‍: ടി വേലായുധന്‍, എം ധര്‍മജന്‍, വി സുന്ദരന്‍, കെ ആര്‍ സുബ്രഹ്മണ്യന്‍, കെ കൃഷ്ണന്‍കുട്ടി, ഇ വിനോദ്കുമാര്‍, പി കെ ബഷീര്‍, എം കെ മോഹന്‍ദാസ്, കെ ശ്രീധരന്‍, കെ പി ചന്ദ്രന്‍, എന്‍ ബാലചന്ദ്രന്‍, ടി കെ മുരളീധരന്‍, വി പി രവീന്ദ്രന്‍, ഷാജി പുത്തലത്ത്, പി അനിത, എം വേണു, സി ഉഷ, വി അനില്‍കുമാര്‍, പി ഷൈപു, കെ അബിജേഷ്, ടി പി മാധവന്‍. പെരുവയലിനെ ചെങ്കടലാക്കിയാണ് സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ചത്. രണ്ട് ദിവസങ്ങളിലായി പെരുവയല്‍ എം കെ നമ്പ്യാര്‍മാസ്റ്റര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് നാലോടെയാണ് പെരുവയല്‍ സെന്റ് സേവിയേഴ്സ് യു പി സ്കൂള്‍ ഗ്രൌണ്ടില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുപ്രകടനവും ആരംഭിച്ചത്.

റോഡിന്റെ ഇരുവശങ്ങളും ചുവന്ന കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിരുന്നു. ആവേശം തീര്‍ത്താണ് റെഡ് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും പൊതുസമ്മേളന നഗരിയായ (വി വി ദക്ഷിണാമൂര്‍ത്തി നഗര്‍) കല്ലേരിയിലേക്ക് നീങ്ങിയത്. ആയിരങ്ങള്‍ അണിനിരന്നു. പതിനൊന്ന് ലോക്കലുകളില്‍നിന്നായി അണിനിരന്ന ആയിരത്തിലധികം ചുവപ്പ് സേനാംഗങ്ങള്‍ പരേഡ് നടത്തി.

പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ വിനോദ്കുമാര്‍ അധ്യക്ഷനായി. പി ടി എ റഹീം എംഎല്‍എ, ടി വേലായുധന്‍, പി കെ പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍കുട്ടി സ്വാഗതവും എം ധര്‍മജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചില്ലറ സമരം നാടകം അരങ്ങേറി.

സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലിസംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

English summary
Should start Business providing Job Opportunities-CPIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X