കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയേറ്റിനു മുന്നിലെ സമരങ്ങൾ നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സെക്റട്ടേറിയ​റ്റ് പരിസരത്ത് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകി. രാഷ്ട്റീയ പ്റസ്ഥാനങ്ങൾ, തൊഴിൽ സംഘടനകൾ, സാമുദായിക സംഘടനകൾ തുടങ്ങിയവയ്ക്ക് ധർണ്ണയും പ്റതിഷേധ പ്റകടനവും റോഡ് ഉപരോധവും നടത്താൻ നഗരത്തിൽ നിന്ന് മാറി മ​റ്റൊരു സ്ഥലം അനുവദിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ചീഫ് സെക്റട്ടറിക്ക് നിർദ്ദേശം നൽകി.

ജേർണലിസ്​റ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ പ്റസിഡന്റ് പൂവച്ചൽ സദാശിവൻ നൽകിയ പരാതിയിലാണ് നടപടി. പൊതുനിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്റ്യത്തെ കുറിച്ചുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി സെക്റട്ടേറിയ​റ്റ് പരിസരത്ത് പ്റതിഷേധ പ്റകടനങ്ങൾ നടക്കാറുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെക്റട്ടേറിയ​റ്റിനു മുന്നിൽ നടക്കുന്ന പ്റതിഷേധ പ്റകടനങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനായി മ​റ്റൊരു സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരങ്ങൾ നടന്നിട്ടും നടപടിയുണ്ടായില്ലെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു.

nhrc

രാഷ്ട്റീയ പ്റസ്ഥാനങ്ങൾക്കും സാമുദായിക സംഘടനകൾക്കും സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും അത് മ​റ്റുള്ളവരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയ​റ്റമാകരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. നിരന്തരം റോഡ് അടച്ച് ജനങ്ങളെ വലയ്ക്കുന്ന ഇത്തരം പ്റകടനങ്ങൾ കാൽനട, വാഹന യാത്റികരുടെയും ജീവനക്കാരുടെയും മൗലികാവകാശം തടസപ്പെടുത്തുന്നതാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
English summary
should stop strikes in front of secretariate-human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X