കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ മഴക്കാല മുന്നൊരുക്കം കൂടുതല്‍ കുറ്റമറ്റതാക്കണം: ജില്ലാ കളക്ടര്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: മഴക്കാലം സംബന്ധിച്ച് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതൊന്നുമില്ലെന്നും പൂര്‍ത്തിയാക്കിയ മഴക്കാല മുന്നൊരുക്കങ്ങള്‍ വീണ്ടണ്‍ും വിശകലനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ജില്ലാകളക്ടര്‍ ജി.ആര്‍ ഗോകുല്‍ വിവിധ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. ജില്ലാവികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലം മുന്നില്‍ കണ്ട് കൃത്യമായ ആസൂത്രണത്തോടെ ഓരോ വകുപ്പും നിര്‍വഹിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

collector

മൂന്നാര്‍-പൂപ്പാറ റോഡ് നിര്‍മാണം തുടര്‍ച്ചയായി അനാവശ്യമായി മുടങ്ങുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടണ്‍ായിരിക്കുയാണ് എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു. ഈ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കൃത്യമായ ഗവണ്‍മെന്റ് ഉത്തരവ് ഉണ്ടായിരിക്കെ അത് ലംഘിച്ച് നിര്‍മാണം തടയുന്ന പ്രവണത അംഗീകരിക്കാനിവില്ല എന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടികളിലെ ജനന, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ ജൂണ്‍ 30 നു മുമ്പ് തീര്‍ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും എം.പി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ പേരില്‍ നിയമനത്തില്‍ കാലതാമസം വരുത്തുന്നത് ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയാണ് എന്നും ഇതവസാനിപ്പിക്കണമെന്നും എസ്.രാജേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇടമലക്കുടി, കോവില്‍ക്കടവ് അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍ പരിശോധിക്കണം എന്ന് എം.പി ആവശ്യപ്പെട്ടു. കേബിള്‍ സ്ഥാപിക്കുന്നവര്‍ റോഡിലേക്ക് കയറ്റി കോണ്‍ക്രീറ്റിംഗ് നടത്തുന്നത് തടയണം എന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. തൊടുപുഴയില്‍ നിന്ന് ഇടുക്കിയിലേക്ക് സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ മൂലമറ്റം, കുളമാവ് ബസ്റ്റാന്റില്‍ കയറാത്തത് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യോഗം ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

English summary
should take more preprations for rainy season-collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X