Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ എംഎല്‍എമാര്‍ക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി... മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന് വിശദീകരണം തേടി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് കര്‍ശനമാക്കുന്നു. യുവ എംഎല്‍എമാര്‍ക്കെതിരെ വാളെടുത്തിരിക്കുകയാണ് അദ്ദേഹം. പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് വരാതെ മുങ്ങിയ എംഎല്‍എമാരോട് എഐസിസി നിര്‍ദ്ദേശ പ്രകാരം വിശദീകരണം തേടിയിരിക്കുകയാണ് അദ്ദേഹം. നേതാക്കളെ മുഴുവന്‍ ഞെട്ടിക്കുന്ന തീരുമാനമാണിത്. ആരും പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു. അതേസമയം നാവായിക്കുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡിസിസിക്ക് കാരണം കാണിക്കല്‍ നോട്ടീസും അദ്ദേഹം അയച്ചിട്ടുണ്ട്.

1

അതേസമയം കോണ്‍ഗ്രസിന് ഇനി പഴയ നയം ആവശ്യമില്ലെന്നും അച്ചടക്കമാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന ഓര്‍മപ്പെടുത്തലാണ് മുല്ലപ്പള്ളി നല്‍കുന്നത്. അധികാര ദല്ലാളന്‍മാരെ പാര്‍ട്ടിക്ക് വേണ്ടെന്നും പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോകുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനിന് ഇല്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്‍ എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. റാഫേല്‍ അഴിമതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് നേതാക്കള്‍ മുങ്ങിയത്. യുഡിഎഫ് രണ്ട് പതിറ്റാണ്ടായി വിജയിച്ച് വരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്‍ഡില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു ഉണ്ടായത്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇത് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

നാവായിക്കുളത്ത് ഒരുപാട് ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി പറയുന്നു. ഒക്ടോബര്‍ 15ന് പാര്‍ട്ടി സമ്മേളനം നടക്കുന്നുണ്ട്. ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അതില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് നേതാക്കളോട് ഹൈക്കമാന്‍ഡ് വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+