Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അവധിയെടുത്തില്ല; മെമ്പര്‍മാര്‍ കാരണം കാണിക്കണമെന്ന് സിപിഎം

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്ത പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് സിപിഎമ്മിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഈക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവധിയെടുത്ത് പങ്കെടുക്കാന്‍ വിസമ്മതിച്ച പാര്‍ട്ടി ജോലി നല്‍കിയ സിപിഎം അംഗങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതാതു ലോക്കല്‍ കമ്മറ്റികളാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് നോട്ടീസ് ലഭിച്ചവരില്‍ ഭൂരിപക്ഷവും. എറണാകുളം ജില്ലയിലെ 52 പാര്‍ട്ടി അംഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

CPM

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംസസ്ഥാന തലത്തില്‍ വ്യാപകമായി ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.

സിപിഎം സഹായത്താല്‍ ജോലി ലഭിച്ചവര്‍ പത്ത് ദിവസമെങ്കിലും അവധിയെടുത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അവധിയെടുക്കാത്ത പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലയില്‍ ലോക്കല്‍ കമ്മറ്റികള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+