നഗ്നനായി വീടുകളിൽ ഒളിഞ്ഞുനോക്കും!വീട്ടമ്മയെ ഒളിഞ്ഞുനോക്കാൻ ശ്രമിച്ച പന്തളത്തെ ഷോമാൻ സിസിടിവിയിൽ

  • By: Afeef
Subscribe to Oneindia Malayalam

പത്തനംതിട്ട: രാത്രികാലങ്ങളിൽ നഗ്നനായി നടന്ന് വീടുകളിൽ കയറുന്ന ഷോമാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പന്തളം തുമ്പമൺ ഭാഗത്തെ വീടുകളിൽ ഷോമാന്റെ ശല്യം വർദ്ധിച്ചതോടെ, ഒരു വീട്ടമ്മ സ്ഥാപിച്ച സിസിടിവിയിലാണ് ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

രാത്രിയിൽ നഗ്നനായി വീടുകളിലെത്തി ഒളിഞ്ഞുനോക്കുന്ന ഷോമാനെക്കുറിച്ച് തുമ്പമൺ ഭാഗത്തെ സ്ത്രീകൾ നിരവധി തവണ പരാതി ഉന്നയിച്ചിരുന്നു. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തുന്ന ഇയാൾ, സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെയും നഗ്നതാ പ്രദർശനം നടത്തിയിരുന്നതായും ആരോപണമുണ്ട്. സിസിടിവിയിൽ ഷോമാൻ കുടുങ്ങിയതോടെ വീട്ടമ്മ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ശല്യം തുടർക്കഥ...

ശല്യം തുടർക്കഥ...

കഴിഞ്ഞ രണ്ടുവർഷമായി പന്തളം തുമ്പമൺ ഭാഗത്ത് ഷോമാന്റെ ശല്യമുണ്ടെന്നാണ് സ്ത്രീകളുടെ പരാതി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേരെ നഗ്നതാ പ്രദർശനം നടത്തുന്ന ഇയാളെക്കുറിച്ച് ആർക്കും ഇതുവരെ വ്യക്തമായ വിവരമില്ലായിരുന്നു.

പെൺകുട്ടികൾക്ക് നേരെ...

പെൺകുട്ടികൾക്ക് നേരെ...

സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ പൊന്തക്കാടുകളിൽ പതിയിരുന്ന് നഗ്നതാ പ്രദർശനം നടത്താറുണ്ടെന്നും പരാതി ഉയർന്നിരുന്നു.

സ്ത്രീകൾ മാത്രമുള്ള വീട്ടുകളിൽ...

സ്ത്രീകൾ മാത്രമുള്ള വീട്ടുകളിൽ...

സ്ത്രീകളും പെൺകുട്ടികളും മാത്രമുള്ള വീടുകളിലാണ് ഷോമാൻ സ്ഥിരമായി വരാറുള്ളത്. സ്ത്രീകളുടെ ബാത്ത് റൂമുകളിലും ബെഡ്റൂമുകളിലും നഗ്നനായെത്തി ഒളിഞ്ഞുനോക്കുന്നതായിരുന്നു ഇയാളുടെ വിനോദം.

പോലീസിൽ പരാതി നൽകിയെങ്കിലും...

പോലീസിൽ പരാതി നൽകിയെങ്കിലും...

ഷോമാന്റെ ശല്യം വർദ്ധിച്ചപ്പോൾ നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മതിയായ തെളിവുകളില്ലെന്ന പേരിൽ പോലീസ് നിസംഗത തുടരുകയായിരുന്നുവെന്നാണ് കൈരളി ടിവിയുടെ റിപ്പോർട്ടിൽ പറയുന്നത്.

ശല്യം തുടർന്നതോടെ...

ശല്യം തുടർന്നതോടെ...

ശല്യം തുടർന്നതോടെയാണ് വീട്ടമ്മയും രണ്ട് പെൺമക്കളും മാത്രമുള്ള വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും നഗ്നനായെത്തിയ യുവാവ് ഒടുവിൽ സിസിടിവിയിൽ കുടുങ്ങുകയായിരുന്നു.

ബഹളം വെച്ചപ്പോൾ ഓടിമറഞ്ഞു...

ബഹളം വെച്ചപ്പോൾ ഓടിമറഞ്ഞു...

പൂർണ്ണ നഗ്നനായെത്തിയ യുവാവിനെ കണ്ട് വീട്ടമ്മ ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ യുവാവിന്റെ മുഖം തിരിച്ചറിയാനാകുന്ന വിധത്തിൽ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

അയൽവാസിയായ യുവാവ്...

അയൽവാസിയായ യുവാവ്...

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അയൽവാസിയായ യുവാവാണ് നഗ്നനായി വീടുകളിൽ കയറിയിരുന്നതെന്ന് വ്യക്തമായി. തുടർന്ന് ദൃശ്യങ്ങൾ സഹിതമാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്.

മുൻപും സമാനസംഭവം...

മുൻപും സമാനസംഭവം...

തുമ്പമണിന് സമീപപ്രദേശങ്ങളിൽ നിന്ന് ഇതേവിഷയത്തിൽ നാട്ടുകാർ ഇയാളെ പിടികൂടി കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ തുമ്പമൺ നിവാസികളിൽ നിന്നും ഇയാൾ തന്ത്രപൂർവ്വം രക്ഷപ്പെട്ടിരുന്നു.

സഹോദരനും ഇതേ സ്വഭാവം...

സഹോദരനും ഇതേ സ്വഭാവം...

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ള യുവാവിന്റെ സഹോദരനും ഇതേരീതിയിൽ നഗ്നനായി വീടുകളിൽ കയറിയിറങ്ങാറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും യുവാവിനെ പിടികൂടാൻ പോലീസ് മടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

English summary
show man captured on cctv in panthalam.
Please Wait while comments are loading...