Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷിസ്റ്റുകള്‍ക്ക് പണവും അധികാരവും നേടാനുള്ള രാഷ്ട്രീയ ഉപകരണം മാത്രമാണ് ശ്രീരാമന്‍: എസ്ഡിപിഐ

ദില്ലി: രാമജന്‍മഭൂമി ട്രസ്റ്റിന്റെ ഭൂമി ഇടപാട് അഴിമതിയില്‍ അതിശയിക്കാനില്ലെന്നും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് ശ്രീരാമന്‍ പണവും അധികാരവും നേടാനുള്ള രാഷ്ട്രീയ ഉപകരണം മാത്രമാണെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. ശ്രീരാമന്‍ ഒരിക്കലും അവര്‍ക്ക് വിശ്വാസമോ ഭക്തിയോ ആയിരുന്നില്ലെന്നും ഇല്യാസ് പറഞ്ഞു.

SDPI

തുടക്കത്തില്‍ ഹിന്ദുത്വ ശക്തികള്‍ അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള മുസ്ലീം ആരാധനാലയത്തിന്മേല്‍ യാതൊരു രേഖയുടെയും പിന്‍ബലമില്ലാതെ കേവലം മിഥ്യയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായ അവകാശവാദമുന്നയിച്ചു. സംഘ ഫാഷിസത്തിന്റെ ഉന്നതരുടെ സാന്നിധ്യത്തില്‍ പകല്‍ വെളിച്ചത്തില്‍ മസ്ജിദ് തകര്‍ത്തത് കേന്ദ്രഭരണത്തിലെത്താന്‍ അവര്‍ക്ക് വഴിയൊരുക്കി. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, നീതിന്യായ വ്യവസ്ഥയെയും കാവിവല്‍ക്കരിക്കുന്നതുവരെ ഈ വിഷയം കത്തിച്ചുനിര്‍ത്തി.

മുസ്ലീംകളുടെ ഉടമസ്ഥതയിലുള്ള വഖ്ഫ് ഭൂമിയില്‍ രാമന്റെ പേരില്‍ ക്ഷേത്രം പണിയാന്‍ സംഘപരിവാര്‍ സുപ്രീം കോടതിയില്‍ നിന്ന് അനധികൃതമായി 'നിയമപരമായ' ഉത്തരവ് വാങ്ങി.
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒരു വലിയ ഭൂമി കുംഭകോണം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ക്ഷേത്രപരിസരം വിപുലീകരിക്കുന്നതിന് ട്രസ്റ്റ് ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് ക്ഷേത്ര നിര്‍മാണ സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലം ഒരാള്‍ രണ്ട് കോടി രൂപയ്ക്ക് വാങ്ങി. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അതേ ഭൂമി രാമജന്മഭൂമി ട്രസ്റ്റ് 18.5 കോടി രൂപ മുടക്കി വാങ്ങുകയായിരുന്നു. ഇങ്ങനെ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ശ്രീരാമനെ രാഷ്ട്രീയ ഉപകരണമായി കാണുകയും വ്യത്യസ്ത മതവിശ്വാസികളായവരെ ജയ്ശ്രീ രാം ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

അവര്‍ക്ക് മനസ്സാക്ഷിക്കുത്തോ ധാര്‍മ്മികതയോ ദൈവഭയമോ ഇല്ലാത്തതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ അതിശയിക്കാനില്ല. ഈ കപടനാട്യക്കാരുടെ വഞ്ചനയില്‍ നിന്നു യഥാര്‍ത്ഥ രാമഭക്തര്‍ മോചിതരാവുന്നില്ല എന്നതാണ് ഏറെ ദു:ഖകരമെന്നും ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.

തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+