കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുഹൈബ് കുടുംബസഹായ ഫണ്ട് മുക്കിയെന്ന് പ്രചരണം; ശുഹൈബിന്റെ പിതാവിന് പറയാനുള്ളത്-വീഡിയോ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് കുടുംബംസഹായ നിധി രൂപീകരിച്ചിരുന്നു. നാല് ജില്ലകളിലായി നടത്തിയ ധനസമാഹരണത്തിലൂടെ കുടുംബസഹായ നിധിയിലേക്ക് ആകെ 91.5 ലക്ഷം രൂപ കോണ്‍ഗ്രസ് സമാഹരിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഷുഹൈബിന്റെ കുടുംബസഹായ നിധിയില്‍ കോണ്‍ഗ്രസ് തിരിമറി നടത്തിയെന്ന വാര്‍ത്ത ചിലമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ശുഹൈബിന്റെ പിതാവ്.

വാര്‍ത്ത

വാര്‍ത്ത

ഷുഹൈബ് കുടുംബസഹായ നിധിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിമറിനടത്തിയെന്ന വാര്‍ത്ത ദേശാഭിമാനി പത്രവും ചിലമാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉണ്ടായത്.

കുടംബസഹായ ഫണ്ട്

കുടംബസഹായ ഫണ്ട്

ഷുഹൈബ് കുടംബസഹായ ഫണ്ട് മുക്കിയെന്ന വിവാദത്തില്‍ കണ്ണൂര്‍ ജില്ലയിലെ തമിലടി രൂക്ഷമാകുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫണ്ടില്‍ കയ്യിട്ടു വാരിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നതെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

കടം വീട്ടാന്‍

കടം വീട്ടാന്‍

ആരോപണങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലിയിട്ടും നടപടിയുണ്ടായില്ല. ഫണ്ട് ചിലനേതാക്കള്‍ വ്യക്തിപരമായ കടം വീട്ടാന്‍ ഉപയോഗിക്കുന്നതായി എതിര്‍ ചേരി ആരോപിക്കുന്നു.

രഹസ്യ അന്വേഷണം

രഹസ്യ അന്വേഷണം

ഷുഹൈബ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രഹസ്യ അന്വേഷണം ആരംഭിച്ചിരിക്കുന്നതായും ആരോപണ വിധേയര്‍ കെ സുധാകരന്റെ അടുത്ത അനുയായികള്‍ ആയതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

വ്യാജ ആരോപണങ്ങള്‍

വ്യാജ ആരോപണങ്ങള്‍

പാര്‍ട്ടി മാധ്യമങ്ങളിലും ചില ഓണ്‍ലൈനുകളിലും ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഷുഹൈബിനെതിരെ നടത്തിയതുപോലുള്ള വ്യാജ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷവും സിപിഎം തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഷുഹൈബിന്റെ പിതാവ്

ഷുഹൈബിന്റെ പിതാവ്

ആരോപണങ്ങളെ തള്ളി ഷുഹൈബിന്റെ പിതാവും രംഗത്തെത്തി. ആ വാര്‍ത്തകളൊക്കെ വ്യാജമാണ്. ആരോപണം ഉന്നയിക്കപ്പെട്ട റിജില്‍ മാക്കുറ്റിയും സുധീപും നിരപരാധികളാണ്. വാര്‍ത്തയില്‍ പറയുന്നത് പോലുള്ള സംഭവങ്ങളൊന്നും ശരിയല്ല.

സ്വര്‍ണ്ണം വാങ്ങിച്ചത്

സ്വര്‍ണ്ണം വാങ്ങിച്ചത്

സ്വര്‍ണ്ണം വാങ്ങിച്ചത് ശുഹൈബ് തന്നെയാണ്. റിജില്‍ മാക്കുറ്റിയാണ് സ്വര്‍ണം എടുക്കുമ്പോള്‍ ജാമ്യം നിന്നത്. ചെക്ക് മുഖേനയാണ് സ്വര്‍ണം വാങ്ങിയത്. മരിച്ചതിന് ശേഷമാണ് ഈ ഇടപാട് പൂര്‍ത്തിയാക്കയിത്.

ജാമ്യം

ജാമ്യം

സ്വര്‍ണ്ണം എടുക്കാന്‍ പോകുമ്പോള്‍ ജാമ്യം നിന്ന് റിജില്‍മാക്കുറ്റി പിന്നീട് എന്റെ കൂടെ വന്നെന്നേയുള്ള. ഞാനാണ് പണം കൊടുത്തത്. എന്റേയും പാര്‍ട്ടിയുടേയും അറിവോടെയാണ് റിജില്‍ മാക്കുറ്റി ഇതില്‍ ഇടപ്പെട്ടത്. ജാമ്യം നിന്നുവെന്നല്ലാതെ മറ്റൊരു ഇടപാടും മാക്കുറ്റി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേണ്ടപ്പെട്ടവര്‍

വേണ്ടപ്പെട്ടവര്‍

അതേ പോലെ സുധീപും നമ്മള്‍ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയാണ്. ചെറുപ്പം മുതലേയുള്ള ബന്ധമാണ്. ഷുഹൈബ് ഉണ്ടായപ്പോഴും മരിച്ചപ്പോഴും നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ് റിജില്‍ മാക്കുറ്റിയും സുധീപും. ഇപ്പോള്‍ നടക്കുന്നത് കള്ളപ്രചരണമാണെന്നും ഷുഹുബിന്റെ പിതാവ് വ്യക്തമാക്കി.

ഉപ്പയുടെ വാക്കുകള്‍

ഉപ്പയുടെ വാക്കുകള്‍

ഷുഹൈബിന്റെ ഉപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് റിജില്‍മാക്കുറ്റിയും പ്രചരണങ്ങള്‍ക്കെതിരേ രംഗത്തുവന്നു. ഷുഹൈബിന്റെ ഉപ്പയുടെ വാക്കുകള്‍ ആണ് ഇത്. ഈ ഉപ്പയുടെ മുന്നിലും ഷുഹൈബിന്റെ ആത്മാവിനുമുന്നില്ലും ഞങ്ങള്‍ തെറ്റ്കാരെല്ലാതെടുത്തോളം കാലം ഒരു ഒറ്റ് കാരനെയും ഭയമില്ല.

ഓടി ഒളിക്കുന്നവരാണ്

ഓടി ഒളിക്കുന്നവരാണ്

ദേശാഭിമാനി പത്രത്തെയും കുറച്ച് ഓണ്‍ലൈന് മാധ്യമങ്ങളും കാരെയും കൂട്ട് പിടിച്ച് അവഹേളിച്ചാല്‍ ഓടി ഒളിക്കുന്നവരാണ് ഞാനും സുദീപ് എന്ന് കരുതിയ പാര്‍ട്ടിയിലെ ഒറ്റ് കാരോട് പറയാം വെടിക്കെട്ട് കാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട.

രക്തസാക്ഷിത്വത്തെ അപമാനിച്ചു

രക്തസാക്ഷിത്വത്തെ അപമാനിച്ചു

കള്ള പ്രചരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നിലും പൊതുജനത്തിന്റെ മുന്നിലും കൊണ്ടുവന്നിട്ടേ ഇനി വിശ്രമമള്ളൂ. ഷുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച യൂദാസുകളെ നിങ്ങള്‍ കാത്തിരുന്നോവെന്നും റിജില്‍ മാക്കുറ്റി ഫെയ്‌സബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

റിജില്‍മാക്കുറ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
shuhab family welfare fund contrversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X