കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമതല കെ സുധാകരന്; ഷുഹൈബ് വധക്കേസില്‍ വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്, സുപ്രീംകോടതിയെ സമീപിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണെന്നും സുപ്രീംകോടതിയിലെ കേസിന്‍റെ ചുമതല കെ സുധാകരന്‍ എംപി നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്</strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

ശുഹൈബ് കേസിൽ ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു ഹൈക്കോടതി വിധിയോടുള്ള കെ സുധാകരന്‍റെ പ്രതികരണം. ശുഹൈബ് കൊലക്കേസിൽ സുതാര്യമായ അന്വേഷണം ആണ് നടന്നതെന്ന് പറയുന്ന എൽ ഡി എഫ് സർക്കാർ 50 ലക്ഷം രൂപ നികുതി പണം ഫീസായി ഖജനാവിൽ നിന്നും കൊടുത്ത് സി ബി ഐ അന്വേഷണം വരാതിരിക്കാൻ ഇത്ര റിസ്ക് എടുത്ത് ശ്രമിക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.

shuhaib

സർക്കാർ കൊണ്ടു വന്ന ആസ്സാം സ്വദേശിയായ വക്കിൽ ആരാണ്? അത് അന്വേഷിച്ചു കണ്ടെത്തണം. അയാൾ വന്നതിന് ശേഷമാണ് ആണ് ഈ കേസിൽ മാറ്റങ്ങൾ ഉണ്ടായത് . ‌ശുഹൈബിന്റെ കേസിലെ അതേ സംഘമാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത് എന്ന് ഉറപ്പാണ്. യഥാർത്ഥ കൊലയാളികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും കണ്ടെത്തുന്നതിനായി ഞങ്ങൾ ഏതറ്റം വരെയും പോകും. ഞങ്ങൾ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും</strong> സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അച്ഛൻ സി പി മുഹമ്മദും വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി അം​ഗീകരിച്ചാണ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ന് ഉത്തരവിട്ടത്.

English summary
shuhaib case: congress will give appeal to sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X