ഷുഹൈബ് വധം; പ്രതി ആകാശിന് ഫേസ്ബുക്കില്‍ ആരാധികമാരും ആരാധകന്മാരും
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധികമാരും ആരാധകന്മാരും. ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ സജീവമായ പലര്‍ക്കും വര്‍ഷങ്ങള്‍ക്കു മുന്‍പേ ചിരപരിചിതനാണ്.
മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 20,000ത്തിലേറെ പേര്
സിപിഎമ്മിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി മാത്രമല്ല ആകാശ് പലര്‍ക്കും പ്രിയങ്കരനായത്. മറിച്ച് പ്രണയം ഉള്‍പ്പെടെ മറ്റെന്ത് വിഷയമായാലും ആകാശിന്റെ പോസ്റ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആകാശ് കൊലക്കേസില്‍ പ്രതിയാണെന്നത് പലരെയും ഞെട്ടിക്കുകയും ചെയ്തു.

ആകാശിന്റെ വിവരം പുറത്തുവന്നശേഷം പലരും അയാളെ സൗഹൃദത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും വലിയൊരു വിഭാഗം ആകാശിന്റെ നല്ലവശം പറഞ്ഞ് ഇപ്പോഴും ഫേസ്ബുക്കില്‍ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണയ്ക്കുവന്നരില് ആരാധികമാരും കുറവല്ല. ആകാശിനെ ധീരനായി വാഴ്ത്തുന്നവരും ആകാശിനെ കേസില്‍ പെടുത്തിയതാണെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
എന്തുതന്നെയായാലും പോലീസ് പുറത്തുവിടുന്ന വിവരം അനുസരിച്ച് ആകാശ് ആണ് ഷുഹൈബ് വധത്തിലെ പ്രധാന പ്രതി. ഇത്തരമൊരാളെ ആഘോഷിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കും. സിപിഎം സംസ്ഥാന സെക്ടട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പ്രതികളുടെ മഹത്വം സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍ പശ്ചാത്തലം എന്തായാലും ക്രൂരമായ ഒരു കൊലപാതകം ചെയ്തതില്‍ ആരോപിതനെന്ന രീതിയില്‍ ആകാശിന് അനുകൂലമായ പ്രചരണം ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ഘടകവും നിര്‍ദ്ദേശിച്ചതായാണ് വിവരം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications