ഷുഹൈബ് വധത്തിലെ കോണ്‍ഗ്രസ് പ്രതിഷേധം ബിജെപിക്കും തിരിച്ചടിയാകും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം ബിജെപിക്കും തിരിച്ചടിയായേക്കും. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയില്‍ ഏറെ നഷ്ടമുണ്ടായത് കോണ്‍ഗ്രസിനാണ്. പ്രത്യേകിച്ചും വോട്ടുബാങ്കുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി. ഇത് തിരിച്ചുപിടിക്കാന്‍ ഇപ്പോഴത്തെ രീതിയിലുള്ള പ്രതിഷേധം കോണ്‍ഗ്രസിനെ സഹായിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരില്‍ കോണ്‍ഗ്രസിന് ഏറെ ക്ഷീണമുണ്ടാക്കിയത് ബിജെപിയുടെ മുന്നേറ്റമാണ്. ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ ഭൂരിഭാഗവും ചോര്‍ന്നതാകട്ടെ കോണ്‍ഗ്രസ് പക്ഷത്തുനിന്നും. ഇത് തിരിച്ചുപിടിക്കാനായാല്‍ വലിയ നേട്ടമാകും കോണ്‍ഗ്രസിനുണ്ടാവുക. ബിജെപിക്കാവട്ടെ വോട്ടുകള്‍ നിലനിര്‍ത്തുകയെന്നത് വെല്ലുവിളിയുമാകും.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം സിപിഎമ്മിന് താത്കാലികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടാക്കിയേക്കില്ല. കാരണം, യുഡിഎഫ് ഭരണകാലത്താണ് സിപിഎമ്മിന് വലിയ വെല്ലുവിളി കണ്ണൂരിലുണ്ടായത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂരില്‍ ജില്ലാ സെക്രട്ടറി തന്നെ പ്രതിയാകുകയും സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.
എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ വോട്ടുകളില്‍ വന്‍ വര്ധനവാണുണ്ടായതെന്നുകാണാം. മാത്രമല്ല, കോണ്‍ഗ്രസ് കോട്ടകളില്‍ പോലും വിജയിച്ചുകയറാന്‍ സിപിഎമ്മിന് സാധിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെവന്നാല്‍ സീറ്റ് നിലനിര്‍ത്തുക സിപിഎമ്മിന് ബുദ്ധിമുട്ടാകും. ബിജെപി പിടിച്ചെടുത്ത വോട്ടുകള്‍ തിരികെ ലഭിക്കുമെന്നതുതന്നെയാകും ഇപ്പോഴത്തെ പ്രതിഷേധംകൊണ്ട് കോണ്‍ഗ്രസിന് ലഭിച്ചേക്കാവുന്ന നേട്ടം. ഇത് മുന്‍കൂട്ടി കണ്ട് വോട്ടുചോര്ച്ചയൊഴിവാക്കാന് ബിജെപി ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications