കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാൾ! ആ സ്ത്രീയുടെ മനസ് ചാണക കുഴിയെക്കാൾ വൃത്തികെട്ടത്...

മട്ടന്നൂരിൽ കൊല്ലപ്പെട്ടയാൾ കെ സുധാകരന്റെ സ്വന്തം ആളാണെന്നും, അദ്ദേഹത്തിനൊപ്പം എപ്പോഴും നടക്കുന്നയാളാണെന്നും സികെ ഗുപ്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലപ്പെട്ട ഷുഹൈബ് ഗുണ്ടായിസം നടത്തുന്നയാൾ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കണ്ണൂർ ശുഹൈബ് വധക്കേസിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുയരുമ്പോൾ കൊലപാതകത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റായ സികെ ഗുപ്തനാണ് ശുഹൈബിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നുശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

മട്ടന്നൂരിൽ കൊല്ലപ്പെട്ടയാൾ കെ സുധാകരന്റെ സ്വന്തം ആളാണെന്നും, അദ്ദേഹത്തിനൊപ്പം എപ്പോഴും നടക്കുന്നയാളാണെന്നും സികെ ഗുപ്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ശുഹൈബ് കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാളാണെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഇതിനുപുറമേ ആർഎംപി നേതാവ് കെകെ രമയെ ആക്ഷേപിക്കുന്ന വാക്കുകളും പോസ്റ്റിലുണ്ട്.

സികെ ഗുപ്തൻ...

സികെ ഗുപ്തൻ...

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം അനുഭാവിയുമായ സികെ ഗുപ്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- '' കൊല്ലപ്പെട്ട ആൾ സുധാകന്റെ സ്വന്തം ആളാണ് . കൂടെ എപ്പോഴും നടക്കുന്നയാൾ . കണ്ണൂര് ഗുണ്ടായിസം നടത്തുന്ന ആളാണ് . സുധാകരൻ പറയുന്ന കാര്യം നടത്തുന്നയാൾ.

കൊലപാതകം

കൊലപാതകം

കണ്ണൂർ കൊലപാതകം നടക്കുമ്പോൾ എപ്പോഴും അതിൽ വിധേയരായ ആൾ സി പി ഐ എം പ്രവർത്തകരാവും . ഇത് പി ആർ കുറുപ്പ് തുടങ്ങിയവതാണ് . സി പി ഐ എമ്മിനെ കൊല്ലാൻ കോൺഗ്രസ്സും ബി ജെ പിയും ഒറ്റക്കെട്ടാണ് .

ആർഎംപി

ആർഎംപി

പാർട്ടിയെ തകർക്കാൻ ഇവർ ഒറ്റക്കെട്ടാണ് . ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണ് . ആർ എം പി തന്നെയാണോ ടി പി കൊലക്കേസിൽ എന്ന് അന്വേഷിക്കേണ്ടത്. സ്വന്തം ഭർത്താവ് മരിച്ചാലും സി പി ഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണ് .

ബിജെപിയും

ബിജെപിയും

ഈ കൊലപാതകം കോൺഗ്രസ്സും പ്രത്യേകിച്ചു ആർഎംപിയും ബി ജെ പിയും ഒക്കെച്ചേർന്നു സിപിഐഎംനെ ഒറ്റപ്പടുത്താൻ നടത്തിയ പ്രവൃത്തിയാണ് . ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി ശ്രമിക്കേണ്ടതാണ്''. എന്നു പറഞ്ഞാണ് ഗുപ്തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കമന്റുകൾ...

കമന്റുകൾ...

സികെ ഗുപ്തന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിട്ടുണ്ട്. സികെ ഗുപ്തനെ വിമർശിച്ച് നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

 പ്രതിഷേധം...

പ്രതിഷേധം...

അതിനിടെ, ശുഹൈബ് കൊല്ലപ്പെട്ട് നാലുനാൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത്തിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. പോലീസ് നിസംഗത പാലിക്കുന്നതിൽ പ്രതിഷേധിച്ച് കെ സുധാകരൻ കണ്ണൂരിൽ നിരാഹര സമരം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. കേസിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതികളെ കണ്ടെത്താനായിട്ടില്ല.

രാഷ്ട്രീയ വൈരാഗ്യം..

രാഷ്ട്രീയ വൈരാഗ്യം..

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഉൾപ്പെട്ടവർ ആരെല്ലാമാണെന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

English summary
shuhaib murder; controversy about ck guptan's facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X