കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം കേൾക്കാനായി മാർച്ച് ആറിന് കേസ് വീണ്ടും പരിഗണിക്കും.

Google Oneindia Malayalam News

Recommended Video

cmsvideo
ജീവനെടുത്ത ആയുധം എവിടെ??ഷുഹൈബ് കേസിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി | Oneindia Malayalam

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പോലീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊലപാതകം നടന്ന് ഇത്രദിവസം പിന്നിട്ടിട്ടും കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം കേൾക്കാനായി മാർച്ച് ആറിന് കേസ് വീണ്ടും പരിഗണിക്കും.

വിമർശനം...

വിമർശനം...

ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാത്തതാണ് പോലീസിനെതിരെയുള്ള വിമർശനത്തിന് പ്രധാനകാരണമായത്. എന്തുകൊണ്ടാണ് ഇതുവരെ ആയുധം കണ്ടെടുക്കാത്തതെന്ന് ചോദിച്ച ഹൈക്കോടതി, പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നുണ്ടെന്ന പരാമർശം ഗുരുതരമാണെന്നും വിലയിരുത്തി.

 തീരുമാനം...

തീരുമാനം...

ഷുഹൈബ് വധക്കേസ് ഏറ്റെടുക്കെന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതോടെ, സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം കേൾക്കാനായി മാർച്ച് ആറിന് കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

 പിതാവ്...

പിതാവ്...

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദാണ് ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിന്റെ അടിയന്തരപ്രധാന്യം കണക്കിലെടുത്ത് ഹർജി ചൊവ്വാഴ്ച തന്നെ പരിഗണിക്കണമെന്നും മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

തൃപ്തികരമല്ല...

തൃപ്തികരമല്ല...

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് മുഹമ്മദിന്റെ ആരോപണം. സിപിഎം ആവശ്യപ്പെടുന്ന രീതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും, പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

ബന്ധമുണ്ടെന്നും...

ബന്ധമുണ്ടെന്നും...

കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായും ബന്ധമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇവരോടൊപ്പം നിൽക്കുന്ന പ്രതികളുടെ ഫോട്ടോ പുറത്തുവന്നത് സൂചിപ്പിച്ചാണ് ഈ ആരോപണമുന്നയിച്ചിരുന്നത്.

യുഎപിഎ ...

യുഎപിഎ ...

സംസ്ഥാനത്തെ ഭരണകക്ഷിയുടെ തീവ്രവാദ ആക്രമണമാണ് ഷുഹൈബിനെതിരെ നടന്നതെന്നും, കേസിൽ പ്രതിചേർക്കപ്പെട്ടവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്നും മുഹമ്മദ് ഹൈക്കോടതിയെ അറിയിച്ചു.

മകനെ കൊന്നവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം! ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ...മകനെ കൊന്നവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം! ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ...

മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

English summary
shuhaib murder; high court considered his father's petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X