കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; സടകുടഞ്ഞെഴുന്നേറ്റ് കോൺഗ്രസ്! കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാര സമരം...

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ 48 മണിക്കൂറാണ് കെ സുധാകരന്റെ നിരാഹാര സമരം.

Google Oneindia Malayalam News

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ കണ്ണൂരിൽ നിരാഹാര സമരം നടത്തും.

ഷുഹൈബ് കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാൾ! ആ സ്ത്രീയുടെ മനസ് ചാണക കുഴിയെക്കാൾ വൃത്തികെട്ടത്... ഷുഹൈബ് കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാൾ! ആ സ്ത്രീയുടെ മനസ് ചാണക കുഴിയെക്കാൾ വൃത്തികെട്ടത്...

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ 48 മണിക്കൂറാണ് കെ സുധാകരന്റെ നിരാഹാര സമരം. വെള്ളിയാഴ്ച ചേർന്ന ഡിസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

തിങ്കളാഴ്ച മുതൽ...

തിങ്കളാഴ്ച മുതൽ...

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാവിലെ വരെയാണ് കെ സുധാകരന്റെ നിരാഹര സമരം. കണ്ണൂർ കലക്ട്രേറ്റിന് മുന്നിലായിരിക്കും സമരം നടത്തുന്നത്. രണ്ട് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടിയിട്ടില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും, പ്രക്ഷോഭം ശക്തമാക്കുമെന്നും കെ സുധാകരൻ അറിയിച്ചു.

യഥാർഥ പ്രതികൾ...

യഥാർഥ പ്രതികൾ...

ഷുഹൈബ് വധക്കേസിൽ സിപിഎം നൽകുന്ന പ്രതികളെയല്ല, യഥാർഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. കണ്ണൂർ എസ്പിയെ കെട്ടിയിട്ടിരിക്കുകയാണെന്നും, എംവി ജയരാജൻ ഡിവൈഎസ്പിമാരെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിശബ്ദർ...

നിശബ്ദർ...

ടിപി കേസിലെ പ്രതി കൊടി സുനി പരോളില്ലാതെ രാത്രികാലങ്ങളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു. സംഭവത്തിൽ എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും മൗനത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശന്നമുന്നയിച്ചു.

സ്ഥാനമാനങ്ങൾ...

സ്ഥാനമാനങ്ങൾ...

മരം മുറിച്ചാൽ പ്രതികരിക്കുന്നവർ ഇപ്പോൾ നിശബ്ദത പാലിക്കുകയാണെന്നും, കണ്ണൂരിലെ കൊലപാതകങ്ങളിൽ എഴുത്തുകാർക്ക് മൗനമാണെന്നും കെ സുധാകരൻ പറഞ്ഞു. അവരെല്ലാം സ്ഥാനമാനങ്ങൾ മോഹിച്ച് സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിൽകുകയാണ്. അവർക്ക് മുഖ്യമന്ത്രിയെ പേടിയാണെന്നും സിപിഎമ്മിനോടുള്ള ഈ പേടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി...

കെപിസിസി...

ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്താമെന്നായിരുന്നു ഡിസിസി യോഗത്തിലെ തീരുമാനം. എന്നാൽ കെപിസിസി ഇടപെട്ട് ഈ തീരുമാനം തിരുത്തി. ആദ്യം 48 മണിക്കൂർ നിരാഹാരം മതിയെന്നും, രണ്ട് ദിവസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചാൽ മതിയെന്നും കെപിസിസിയാണ് നിർദേശിച്ചത്.

ഷുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നുഷുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

English summary
shuhaib murder; k sudhakaran to go on hunger strike in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X