Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻചാണ്ടി നാരങ്ങനീര് നൽകി, കെ സുധാകരൻ നിരാഹാര സമരം അവസാനിപ്പിച്ചു; ഒമ്പത് ദിവസത്തിന് ശേഷം...

മുതിർന്ന കോൺഗ്രസ് നേതാക്കളായ വയലാർ രവി, തെന്നല ബാലക‍ൃഷ്ണപ്പിള്ള തുടങ്ങിയവരും ഉമ്മൻചാണ്ടിക്കൊപ്പം സമരപ്പന്തലിലെത്തിയിരുന്നു.

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാരങ്ങനീര് നൽകിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ വയലാർ രവി, തെന്നല ബാലക‍ൃഷ്ണപ്പിള്ള തുടങ്ങിയവരും ഉമ്മൻചാണ്ടിക്കൊപ്പം സമരപ്പന്തലിലെത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ സുധാകരന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ കഴിഞ്ഞദിവസമാണ് യുഎഡിഎഫ് നേതൃത്വം നിർദേശം നൽകിയത്.

ksudhakaran

സിബിഐ അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സുധാകരന്റെ സമരം അവസാനിപ്പിക്കാൻ യുഡിഎഫ് തീരുമാനമെടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും, സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം സംഘടിപ്പിക്കാനും കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി, ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+