Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബ് വധം; ഹൈക്കോടതി ചോദിച്ചതിന് പിന്നാലെ ആയുധങ്ങൾ കണ്ടെടുത്തു! മൂന്നു വാളുകൾ...

ഷുഹൈബ് വധക്കേസിലെ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമുയർന്നതിന്റെ പിന്നാലെയാണ് പോലീസ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്നു വാളുകളാണ് മട്ടന്നൂർ വെള്ളപ്പറമ്പിൽ നിന്ന് കണ്ടെടുത്തത്.

ഷുഹൈബ് വധക്കേസിലെ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമുയർന്നതിന്റെ പിന്നാലെയാണ് പോലീസ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വെള്ളപ്പറമ്പിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ ഉപയോഗിച്ചാണോ ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മൂന്നു വാളുകൾ...

മൂന്നു വാളുകൾ...

മട്ടന്നൂർ വെള്ളപ്പറമ്പിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് ആയുധങ്ങൾ കണ്ടെടുത്തത്. പ്രദേശത്തെ കാട് വെട്ടിതളിക്കുന്നതിനിടെ നാട്ടുകാരാണ് മൂന്നു വാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു.

കൊലപ്പെടുത്താൻ...

കൊലപ്പെടുത്താൻ...

വെള്ളപ്പറമ്പിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷുഹൈബിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ ഇവയെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

അകലെ...

അകലെ...

ഷുഹൈബിനെ കൊലപ്പെടുത്തിയതിന് രണ്ടു കിലോമീറ്റർ അകലെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്ന് നേരത്തെയും ഒരു വാൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടാണോ ഷുഹൈബിനെ ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിട്ടില്ല.

 വിമർശനം...

വിമർശനം...

ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നിന്നും പോലീസിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ക്രൂരമായ കൊലപാതകം നടന്നിട്ടും ഇതുവരെ ആയുധം കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി പോലീസിനോട് ചോദിച്ചു. ഇതിനുപിന്നാലെയാണ് ഷുഹൈബിനെ വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ കണ്ടെടുത്തത്.

 വെട്ടിക്കൊന്നു...

വെട്ടിക്കൊന്നു...

എടയന്നൂരിലെ യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാവായ ഷുഹൈബിനെതിരെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ഷുഹൈബിനെ മാരകമായി വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കും മുൻപാണ് മരണം സംഭവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+