Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കൊന്നവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം! ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ...

പ്രത്യേക അനുമതി വാങ്ങി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മുഹമ്മദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്

കൊച്ചി: ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രി യുമായും പി ജയരാജനുമായും ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ പിതാവിന്റെ ആരോപണം. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.

പ്രത്യേക അനുമതി വാങ്ങി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മുഹമ്മദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് ചൊവ്വാഴ്ച തന്നെ പരിഗണിക്കണമെന്നും മുഹമ്മദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഉച്ചയ്ക്ക് ശേഷം...

ഉച്ചയ്ക്ക് ശേഷം...

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച തന്നെ പരിഗണിക്കണമെന്നാണ് മുഹമ്മദിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സിബിഐ വേണം...

സിബിഐ വേണം...

ഷുഹൈബ് വധക്കേസിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായും ബന്ധമുണ്ടെന്നും മുഹമ്മദിന്റെ ഹർജിയിൽ ആരോപിക്കുന്നുണ്ട്.

സർക്കാർ പിന്നോക്കം പോയി...

സർക്കാർ പിന്നോക്കം പോയി...

സിപിഎം ആവശ്യപ്പെടുന്ന രീതിയിലാണ് കേസ് അന്വേഷണം നടക്കുന്നതെന്നും മുഹമ്മദിന്റെ ഹർജിയിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്താൻ പോലും പോലീസ് തയ്യാറായില്ല. കേസ് സിബിഐയ്ക്ക് വിടാമെന്ന് മന്ത്രി എകെ ബാലൻ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അതിൽനിന്ന് പിന്നോക്കം പോയെന്നും മുഹമ്മദ് പറഞ്ഞു.

തെളിവ്...

തെളിവ്...

ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും, ജയരാജന്റെയും കൂടെനിൽക്കുന്ന ഫോട്ടോകൾ നിരത്തിയാണ് പ്രതികൾക്ക് ഉന്നതബന്ധമുണ്ടെന്ന് ഇവർ ആരോപിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അവസാനിപ്പിക്കും...

അവസാനിപ്പിക്കും...

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ കെ സുധാകരൻ നടത്തുന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. സിബിഐ അന്വേഷണത്തിൽ സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടാകില്ലെന്ന് മനസിലാക്കിയാണ് സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നിർദേശം നൽകിയത്.

ഹൈക്കോടതിയിൽ...

ഹൈക്കോടതിയിൽ...

കോടതിയിൽ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കെ സുധാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി നൽകുന്ന നാരങ്ങാനീര് കുടിച്ചാകും കെ സുധാകരൻ സമരം അവസാനിപ്പിക്കുക. അതേസമയം, ലക്ഷ്യം കാണാതെ സമരം അവസാനിപ്പിക്കുന്നതിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടെന്നാണ് റിപ്പോർട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+